സ്വർഗത്തിലേക്കുള്ള വാതിലുകൾ തുറക്കാനൊരുങ്ങുന്നു! കൈലാസയാത്ര സെപ്റ്റംബർ മുതൽ; പുതിയ തീർത്ഥാടന പാത യാഥാർത്ഥ്യമാക്കി കേന്ദ്ര സർക്കാർ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വർഗത്തിലേക്കുള്ള വാതിലുകൾ തുറക്കാനൊരുങ്ങുന്നു! കൈലാസയാത്ര സെപ്റ്റംബർ മുതൽ; പുതിയ തീർത്ഥാടന പാത യാഥാർത്ഥ്യമാക്കി കേന്ദ്ര സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2023, 11:21 am IST
Facebook
Twitter
WhatsAppTelegram

ഭഗവാൻ പരമശിവന്റെ വാസസ്ഥലവും മിക്ക പുണ്യനദികളുടെ ഉത്ഭവസ്ഥാനവുമാണ് കൈലാസ പർവ്വതം. സ്വർഗത്തിലേക്കുള്ള ഗോവണിപ്പടിയെന്നാണ് കൈലാസ പർവ്വതത്തെ വിശേഷിപ്പിക്കുന്നത്. ഹിമാലയത്തിന്റെ മടിത്തട്ടിൽ, ടിബറ്റിന്റെ തെക്കുപടിഞ്ഞാറാൻ ഭാഗത്തായി ഇന്ത്യയുടെ കുമയോൺ അതിർത്തിയിലാണ് ഈ സ്വർഗീയ ഭൂമി.

നൂറ്റാണ്ടുകളായി നിരവധി സന്യാസിമാരും ഋഷിമാരും ഗവേഷകരും തീർത്ഥാടകരുമാണ് കൈലാസ പർവ്വതത്തിലേക്ക് യാത്ര ചെയ്തിട്ടുള്ളത്.  ഉത്തരാഖണ്ഡിലെ  പിത്തോരഗഢിന് സമീപമുള്ള ഇന്ത്യൻ അതിർത്തി, ടിബറ്റിലെ ഷിഗാറ്റ്‌സെ, ചൈനയിലെ കാഷ്ഗർ, നേപ്പാളിലെ സിമിക്കോട്ട്/ഹിൽസ എന്നീ നാല് കരമാർഗ്ഗങ്ങളിലൂടെ മാത്രമേ കൈലാസ്- മാനസരോവറിൽ എത്തിച്ചേരാൻ  സാധിച്ചിരുന്നുള്ളൂ.

എന്നാൽ ഇന്ത്യൻ അതിർത്തി വഴി സ്വർഗത്തിലേക്കുള്ള ഗോവണിപ്പടിയിലേക്ക് എത്താനുള്ള സുവർണാവസരമൊരുക്കുകയാണ് കേന്ദ്ര സർക്കാർ. ഇതിനായി റോഡ് നിർമ്മാണം പുരോഗമിക്കുകയാണ്. സെപ്റ്റംബറോടെ തീർത്ഥാടകർക്ക് പാത ഉപയോഗിക്കാമെന്നാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. റോഡ് പൂർത്തിയാകുന്നതോടെ, ‘കൈലാസ വ്യൂ പോയിന്റ്’ തയ്യാറാകും.

പിത്തോറഗഡ് ജില്ലയിലെ നാഭിദാംഗിലെ കെഎംവിഎൻ ഹട്ട്സ് മുതൽ ചൈനീസ് അതിർത്തിയിലെ ലിപുലേഖ് ചുരം വരെയുള്ള റോഡ് വെട്ടിക്കുറയ്‌ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും സെപ്റ്റംബറിൽ പൂർത്തിയാകുമെന്നും ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിലാണ് പാത വികസനമെന്നും ഹൈരാക് പ്രൊജക്ടിനാണ് ഇതിന്റെ ചുമതലയെന്നും ബിആർഒ ചീഫ് എഞ്ചിനീയർ വിമൽ ഗോസ്വാമി അറിയിച്ചു. കൈലാസ പർവതത്തിലേക്ക് പ്രവേശിക്കുന്നതിന് ഭക്തർക്ക് ഒരു ബദൽ പാത രൂപപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ ഏറെ നാളായി പരിശ്രമിച്ചിരുന്നു. ഇതാണ് ഇപ്പോൾ പലം കാണുന്നത്. കൊറോണ മഹാമാരിയെ തുടർന്ന് ലിപുലേഖ് ചുരത്തിലൂടെയുള്ള കൈലാഷ്-മാനസരോവർ യാത്ര നിർത്തിവെച്ചിരുന്നു. ഇതു ഇതുവരെയും പുനഃരാംഭിച്ചിട്ടില്ല.

നിരവധി നിഗൂഢതകളും കൗതുകങ്ങളും നിറഞ്ഞതാണ് കൈലാസ പർവ്വതം. നിരവധി മതസ്ഥർക്ക് പലതാണ് കൈലാസ പർവ്വതം. ഹൈന്ദവർക്ക് ഇവിടം ശിവന്റെ വാസസ്ഥലമാണെങ്കിൽ ബുദ്ധമതത്തിൽ ഇവിടം പ്രപഞ്ച ശാസ്ത്രത്തിന്റെ ഉറവിടമാണ്. ജൈനമതക്കാരെ സംബന്ധിച്ച് മതസ്ഥാപകനായ ഋഷഭിന് ആത്മീയ ഉണർവ് ലഭിച്ച പുണ്യ ഭൂമിയാണ്. ശാസ്ത്രലോകത്തിന്റെ കണ്ടെത്തലുകൾ പ്രകാരം, ഭൂമിയുടെ അച്ചുത്തണ്ടാണ് കൈലാസമെന്നാണ് പ്രസ്താവിച്ചിട്ടുള്ളത്. പർവ്വതത്തിൽ നിന്ന് 6666 കിലോമീറ്റർ അകലെയാണ് ഉത്തരധ്രുവം. ഇവിടെ നിന്ന് 13332 കിലോമീറ്റർ അകലെയാണ് ദക്ഷിണധ്രുവം. ഉത്തരധ്രുവമായി താരതമ്യപ്പെടുത്തുമ്പോൾ ഇരട്ടി ദൂരമാണ് ദക്ഷിണധ്രുവത്തിലേക്ക് എന്നതും ശ്രദ്ധേയമാണ്.

Tags:
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies