63-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ അവാർഡുകൾ വാരിക്കൂട്ടി ‘ന്നാ താൻ കേസ് കൊട്’. ഏഴ് അവാർഡുകളാണ് ചിത്രം സ്വന്തമാക്കിയത്. ശബ്ദമിശ്രണം-വിപിൻ നായർ, ജനപ്രീതിയും കലാമേന്മയുള്ള ചിത്രം, കലാസംവിധാനത്തിന് ജ്യോതിഷ് ശങ്കർ, പശ്ചാത്തല സംഗീതത്തിന് ഡോൺ വിൻസെന്റ്, തിരക്കഥയ്ക്ക്
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, സ്വഭാവ നടൻ പി.പി കുഞ്ഞികൃഷ്ണൻ, മികച്ച കലാസംവിധായകനായി ജ്യോതിഷ് ശങ്കറുമാണ് ചിത്രത്തിനായി അവാർഡുകൾ സ്വന്തമാക്കിയത്.
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം നിർവ്വഹിച്ച് സന്തോഷ് ടി കുരുവിളയും, കുഞ്ചാക്കോ ബോബനും ഉദയാ പിക്ചേർസും ചേർന്ന് നിർമ്മിച്ച് 2022-ൽ പുറത്തിറങ്ങിയ ഒരു ആക്ഷേപഹാസ്യ ചലച്ചിത്രമാണ് ന്നാ താൻ കേസ് കൊട്. കുഞ്ചാക്കോ ബോബൻ, ഗായത്രീ ശങ്കർ, ഷൂക്കൂർ വക്കീൽ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംഗീതസംവിധാനം ഡോൺ വിൻസെന്റ് ആണ്. കൊഴുമ്മൽ രാജീവൻ എന്ന പരിഷ്കൃത കള്ളന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.
Comments