വിവാദങ്ങൾ ഒരിക്കലും സിനിമയെ ബാധിക്കില്ല, മമ്മൂക്കയുടെ പേരിനോടു ചേർന്നു എന്റെ പേരുവന്നത് അവാർഡ് കിട്ടിയതിന് തുല്യം: കുഞ്ചാക്കോ ബോബൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിവാദങ്ങൾ ഒരിക്കലും സിനിമയെ ബാധിക്കില്ല, മമ്മൂക്കയുടെ പേരിനോടു ചേർന്നു എന്റെ പേരുവന്നത് അവാർഡ് കിട്ടിയതിന് തുല്യം: കുഞ്ചാക്കോ ബോബൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2023, 05:36 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: സിനിമ എന്നത് ഒരു ആ​ഗ്രഹമേ അല്ലാതിരുന്ന ആളായിരുന്നു താനെന്ന് നടൻ കുഞ്ചാക്കോ ബോബൻ. എന്നാൽ, ഇപ്പോൾ സിനിമകൾ മാത്രം സ്വപ്നം കാണുന്ന ഒരാളായി താൻ മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്കാാരത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ.

‘സിനിമ എന്നത് ഒരു ആ​ഗ്രഹമേ അല്ലാതിരുന്ന ആളായിരുന്നു ഞാൻ. സിനിമയിലേക്ക് വന്ന് ഇടക്കാലത്ത് അവധിയെടുക്കുകയും വീണ്ടും സിനിമയിലേക്ക് വരണമെന്നും ആ​ഗ്രഹിച്ച വ്യക്തിയല്ല. ഞാനിപ്പോൾ സിനിമകൾ മാത്രം സ്വപ്നം കാണുന്ന ഒരാളായി മാറിയിട്ടുണ്ട്. ഇത്തവണത്തെ അവാർഡ് ജേതാക്കളെ ജോലി സംബന്ധമായും വ്യക്തിപരമായും അറിയുന്ന ആളുകളാണ് എന്നത് സന്തോഷം നൽകുന്നു. മലയാളത്തിൽ നിന്ന് 2022-ൽ ​മേന്മയേറിയ ഒട്ടനവധി ചിത്രങ്ങൾ വന്നിട്ടുണ്ട്. കഴിഞ്ഞവർഷം ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് ‘ന്നാ താൻ കേസ് കൊട്’. വിവാദങ്ങളുണ്ടായെങ്കിലും അതിന്റെ യാഥാർത്ഥ്യം മനസിലാക്കിയാണ് പ്രേക്ഷകർ സിനിമ കണ്ടത്. വിവാദങ്ങൾ ഒരിക്കലും സിനിമയെ ബാധിക്കില്ല. അറി‍ഞ്ഞോ അറിയാതെയോ ഒരു സിനിമയുടെ മാർക്കറ്റിങ് സ്ട്രാറ്റജിയായി വിവാദങ്ങൾ മാറാറുമുണ്ട്.

എല്ലാം നല്ലതിന് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. അവാർഡ് കിട്ടണമെന്ന പ്രതീക്ഷയോടെയല്ല കഥാപാത്രങ്ങൾ ചെയ്യുന്നത്. ദുബായ് ട്രിപ്പ് കഴിഞ്ഞുവരുന്ന സമയത്ത് വിമാനത്താവളത്തിൽ നിൽക്കുമ്പോൾ ഒരു കുടുംബം കാണാൻ വന്നു. അക്കൂട്ടത്തിലെ ​ഗൃഹനാഥൻ പറഞ്ഞു, നമ്മൾ ഒരേ നാട്ടുകാരാണെന്ന്. ആലപ്പുഴക്കാരനാണോ എന്ന് ചോദിച്ചപ്പോൾ അല്ല കാസർകോട്ടുകാരനാണ് എന്ന് പറഞ്ഞു. ആ ചോദ്യം അവാർഡ് കിട്ടിയതിന് തുല്യമായിട്ടാണ് തോന്നിയത്.

മമ്മൂക്കയുടെ പേരിനൊപ്പം എന്ന് ഞാൻ ഒരിക്കലും പറയില്ല. മമ്മൂക്കയുടെ പേരിനോടു ചേർന്നു തന്നെ എന്റെ പേരുവന്നത് തന്നെ അവാർഡ് കിട്ടിയതിന് തുല്യമാണ്. എനിക്കൊപ്പം അവാർഡ് കിട്ടിയ അലൻസിയർ ചേട്ടനാണെങ്കിലും ഞങ്ങൾക്ക് ആർക്ക് കിട്ടിയാലും സന്തോഷം എന്ന് വിചാരിക്കുന്ന വ്യക്തികളാണ്.’- കുഞ്ചാക്കോ ബോബൻ പറഞ്ഞു.

Tags: kunchakko boban
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies