തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2026, 01:34 pm IST
Facebook
Twitter
WhatsAppTelegram

വാഷിങ്ടൺ: അമേരിക്കയിലെ ഇല്ലിനോയിസിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടവെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ. ഇന്ത്യൻ വംശജരടക്കമുള്ളവരെ ലക്ഷ്യമിട്ട് വംശീയ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസിൽ അലക്സാൻഡ്രോസ് പാപൊറാകിസ് (Alexandros Paporakis) ആണ് പിടിയിലായത്. പ്രതിയുടെ തോക്ക് പ്രവർത്തിക്കാതിരുന്നതും സഹപ്രവർത്തകൻ പോലീസിനെ വിവരമറിയിച്ചതുമാണ് ആക്രമണ പദ്ധതി പൊളിയാൻ കാരണം.

ഇല്ലിനോയിസിലെ പാലറ്റൈൻ സ്വദേശിയായ പാപൊറാകിസ് ഫാസ്റ്റ് ഫുഡ് ശൃംഖലയിൽ കാഷ്യറായി ജോലി ചെയ്യുകയായിരുന്നു. ഭീകരാക്രമണ ഭീഷണി മുഴക്കിയതിനും നിയമവിരുദ്ധമായി ആയുധം കൈവശംവെച്ചതിനുമാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

ലക്ഷ്യം ഹിന്ദു ക്ഷേത്രം; തോക്ക് പ്രവർത്തിച്ചില്ല

ചിക്കാഗോയ്‌ക്ക് സമീപമുള്ള അറോറയിലെ ഹിന്ദു ആരാധനാലയത്തിന് നേരെ ആക്രമണം നടത്താനായിരുന്നു പ്രതിയുടെ പദ്ധതിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. എന്നാൽ ലക്ഷ്യമിട്ട ക്ഷേത്രം ഏതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അറോറയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രമാണ് പ്രതി ലക്ഷ്യമിട്ടതെന്നാണ് എന്നാണ് റിപ്പോർട്ടുകൾ

ഒക്ടോബർ 11-ന് ആക്രമണം നടത്താൻ പ്രതി പദ്ധതിയിട്ടിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഏകദേശം 300 റൗണ്ട് വെടിയുണ്ടകളും  തോക്കും ബോഡി ആർമറും ഉൾപ്പെടെയുള്ള ഉപകരണങ്ങളുമായി പ്രതി ക്ഷേത്രപരിസരത്ത് എത്തിയെന്നാണ് കോടതിയിൽ പ്രോസിക്യൂഷൻ അറിയിച്ചത്. വെടിയുതിർക്കാൻ ശ്രമിച്ചപ്പോൾ തോക്ക് പ്രവർത്തിക്കാതെ വന്നതോടെ ഇയാൾ മടങ്ങുകയായിരുന്നു.

വീട്ടിലെത്തിയ ശേഷം തോക്കിന്റെ തകരാർ പരിഹരിക്കാനുള്ള മാർഗങ്ങൾ പ്രതി ഓൺലൈനിൽ തിരഞ്ഞതായും സഹപ്രവർത്തകനുമായി ബന്ധപ്പെട്ടതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

താൻ വെള്ളക്കാരുടെ വംശീയ മേധാവിത്വത്തിൽ വിശ്വസിക്കുന്നയാളാണെന്ന് പ്രതി തുറന്നുപറഞ്ഞിരുന്നതായി സഹപ്രവർത്തകർ പോലീസിന് മൊഴി നൽകി. ഇന്ത്യൻ ജനതയെ കൊല്ലാൻ കാത്തിരിക്കാനാവില്ലെന്ന് ഇയാൾ പറഞ്ഞതായും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

‘Why I Fought: A.K.A. (Aurora Shooter’s Manifesto)’ എന്ന പേരിൽ എട്ട് പേജുള്ള രേഖ പ്രതി സഹപ്രവർത്തകന് അയച്ചിരുന്നുവെന്നാണ് കേസ് രേഖകൾ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. ഇന്ത്യക്കാർ, ജൂതർ, ആഫ്രിക്കൻ അമേരിക്കക്കാർ എന്നിവരെ അപമാനിക്കുന്ന വംശീയ പരാമർശങ്ങളും ഇവരെ കൂട്ടത്തോടെ കൊല്ലാനുള്ള പദ്ധതിയും രേഖയിലുണ്ടായിരുന്നു.

പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സീരിയൽ നമ്പറില്ലാത്ത എആർ മാതൃകയിലുള്ള തോക്ക്, നിറച്ച മാഗസിനുകൾ, നൂറുകണക്കിന് വെടിയുണ്ടകൾ, ബോഡി ആർമർ, വംശീയ അധിക്ഷേപം രേഖപ്പെടുത്തിയ വസ്തുക്കൾ, നാസി ചിഹ്നങ്ങളുള്ള സാധനങ്ങൾ എന്നിവ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

 

Tags: USHindu temple shooting
Share
Tweet
SendShare

More News from this section

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പൊലീസ് കസ്റ്റഡിയിൽ; ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ്

ജർമനിയിൽ ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം; അഞ്ചുപേർക്ക് പരുക്ക്, കെട്ടിടത്തിന് മനഃപൂർവം തീയിട്ടെന്ന് സംശയം, റൊമാനിയൻ പൗരൻ അറസ്റ്റിൽ

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

Latest News

പാളം അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ഏതൊക്കെ ട്രെയിനുകള്‍ക്ക് നിയന്ത്രണം?

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies