ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം, നാരുകൾ, മറ്റ് ആവശ്യമായ പോഷകങ്ങളുടെയും കലവറയാണ് വാഴപ്പഴം. മാത്രമല്ല വളരെ സുലഭമായി കിട്ടുന്ന പഴവർഗ്ഗം കൂടിയാണ് വാഴപ്പഴം. പ്രഭാതത്തിൽ ഒരു വാഴപ്പഴം ഉൾപ്പെടുത്തുന്നത് മികച്ച തീരുമാനമാണെന്നും പഠനങ്ങൾ പറയുന്നു. വാഴപ്പഴം പോലെതന്നെ മികച്ചതാണ് പച്ച നിറത്തിലെ റോബസ്റ്റ പഴവും. റോബസ്റ്റയ്‌ക്ക് പ്രത്യേക ആരോഗ്യ ഗുണങ്ങൾ തന്നെയുണ്ട്. പച്ച റോബസ്റ്റ പഴം ഉപയോഗിക്കുന്നതിലൂടെയുള്ള ഗുണദോഷങ്ങൾ എന്തൊക്കെയെന്ന് മനസ്സിലാക്കാം.
ദഹനത്തിന് സഹായിക്കുന്നു
ദഹനത്തിന് ആവശ്യമായ ബൗണ്ട് ഫിനോളിക്‌സ് സംയുക്തങ്ങൾ വലിയ തോതിൽ റോബസ്റ്റയിൽ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ ആമാശയത്തിനും ചെറുകുടലിലെയും ഭക്ഷണങ്ങളുടെ ദഹനത്തിന് സഹായിക്കുന്നു. കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്‌ക്കും റോബസ്റ്റ നല്ലതാണ്.
ഹൃദയാരോഗ്യത്തിന് ഉത്തമം
റോബസ്റ്റയിൽ ഹൃദയ സൗഹൃദ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. നേന്ത്രപ്പഴത്തിൽ അടങ്ങിയിരിക്കുന്നത് പോലെ തന്നെ പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ് റോബസ്റ്റയും. കൂടാതെ റോബസ്റ്റയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം നിലനിർത്താനും ഹൃദയമിടിപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു.
പ്രമേഹരോഗികൾക്ക് ഉത്തമം
പച്ച റോബസ്റ്റയിൽ നേന്ത്രപ്പഴത്തേക്കാൾ മധുരവും കുറഞ്ഞ പഞ്ചസാരയുമാണ്. നേന്ത്രപ്പഴത്തേക്കാൾ റോബസ്റ്റയിൽ പ്രതിരോധശേഷിയ്‌ക്ക് ആവശ്യമായ അന്നജം കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ സഹായിക്കും. ഗ്ലൈസെമിക്‌സ് കുറഞ്ഞ പഴം കൂടിയാണ് റോബസ്റ്റ.
ആന്റിഓക്സിഡന്റുകളാൽ നിറഞ്ഞത്
റോബസ്റ്റയിൽ വലിയ തോതിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകൾ ശരീരത്ത ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കാനും ഓക്സിഡേറ്റീവ് കേടുപാടുകൾ തടയാനും സഹായിക്കുന്നു. വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, മറ്റ് ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ബയോ-ആക്ടീവ് സംയുക്തങ്ങൾ വീക്കം കുറയ്‌ക്കാൻ സഹായിക്കുന്നു.
ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കും
റോബസ്റ്റാപ്പഴം വിശപ്പ് ഇല്ലാതാക്കാൻ സഹായിക്കും. വാഴപ്പഴത്തിലെ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിരിക്കുന്നു. കൂടാതെ ശരീരത്തിന് ആവശ്യമായ കലോറിയും പ്രധാനം ചെയ്യുന്നു.
Comments