കോട്ടയം: ഹിന്ദു ദൈവങ്ങളെയും ആരാധനാ രീതികളെയും അധിക്ഷേപിച്ച സ്പീക്കർ എ.എൻ. ഷംസീറിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹിന്ദുക്കളെ അപമാനിച്ച ഷംസീർ മാപ്പുപറയണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. മറ്റുള്ള മതങ്ങളെ ഇത്തരത്തിൽ അപമാനിക്കാൻ ഷംസീറിന് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കോട്ടയത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദു ആരാധന സമ്പ്രദായങ്ങൾ മിത്താണെന്നായിരുന്നു ഷംസീറിന്റെ പരാമർശം. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധ വിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കുമെന്നും ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണെന്നും സ്പീക്കർ പറഞ്ഞു. എറണാകുളം കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്നവിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിലാണ് സ്പീക്കറുടെ വിവാദ പ്രസ്താവന.
‘ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം.അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധ വിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണ്. അന്തവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങളിലെ സംഭവങ്ങൾ. ആനയുടെ തലവെട്ടി പ്ലാസ്റ്റിക് സർജറി ചെയ്തതായി പഠിപ്പിക്കുന്നു. പുസ്തക വിമാനമെന്ന പരാമർശം തെറ്റായ പ്രചരണമാണ്. ടെക്നോളജി യുഗത്തെ അംഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണം.’- എ എൻ ഷംസീർ പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞ് ഹൈന്ദവ പുരണങ്ങളെ അവഹേളിക്കുന്ന തരത്തിലായിരുന്നു സ്പീക്കറുടെ പ്രസ്താവന. എന്നാൽ മറ്റ് മതവിശ്വാസങ്ങളിലെ അനാചാരങ്ങളെ കുറിച്ച് എഎൻ ഷംസീർ സംസാരിച്ചിരുന്നില്ല. സെന്റ് തെരേസാസ് കോളേജ് മാനേജർ സിസ്റ്റർ.ഡോ.വിനീതയടക്കമുള്ളവർ ഇരുന്ന സദസിൽ വച്ചായിരുന്നു സ്പീക്കറുടെ ഹിന്ദു വിരുദ്ധ പ്രസംഗം. വിദ്യാഭ്യാസ പദ്ധതിയിൽ വിശ്വാസങ്ങൾ തിരുകി കയറ്റാൻ ശ്രമിക്കുന്നതായും ഷംസീർ വാദം ഉന്നയിച്ചു.
Comments