വിദേശി ആണെങ്കിലും ആളൊരു സ്വദേശിയാ..; റംബൂട്ടാന്റെ ഗുണങ്ങൾ അറിയാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വിദേശി ആണെങ്കിലും ആളൊരു സ്വദേശിയാ..; റംബൂട്ടാന്റെ ഗുണങ്ങൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2023, 10:04 pm IST
FacebookTwitterWhatsAppTelegram

വിദേശി ആയിട്ടും കേരളത്തിൽ സുലഭമായി ലഭിക്കുന്ന പഴമാണ് റംബൂട്ടാൻ. വ്യത്യസ്തമായ രൂപമാണെങ്കിലും രുചിയിൽ മുൻപിൽ തന്നെയാണ് റംബൂട്ടാൻ. ജൂലൈമാസം ആരംഭത്തോടെ കേരളത്തിലെ പഴം പച്ചക്കറി വിപണികൾ റംബൂട്ടാനെകൊണ്ട് നിറയും. ആരോഗ്യപരമായ നിരവധി ഗുണങ്ങളുള്ള റംബൂട്ടാന് ഒരുപാട് ഗുണങ്ങൾ ഉണ്ട്. റംബൂട്ടാന്റെ ആരോഗ്യ ഗുണങ്ങൾ ഇവയാണ്. നാരുകളാൽ സമൃദ്ധമാണ് റംബൂട്ടാൻ. ഇത് ദഹനത്തെ വരെ സഹായിക്കുന്നു. റംബൂട്ടാൻ കഴിച്ചാൽ കുറച്ചധികം സമയം വയർ നിറഞ്ഞതായി തോന്നിക്കും. ഇതുവഴി വിശപ്പ് തടയുകയും ശരീരഭാരം കുറക്കാൻ സഹായിക്കുകയും ചെയ്യും.

പോഷകങ്ങളുടെ കലവറ

ഒരു കൂട്ടം വിറ്റാമിനുകളുടെ കലവറയാണ് റംബൂട്ടാൻ. വൈറ്റമിൻ സി, വൈറ്റമിൻ എ, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ തുടങ്ങിയ പോഷണങ്ങളാണ് പ്രധാനമായും റംബൂട്ടാൻ പഴത്തിൽ ഉള്ളത്. അത് കൂടാതെ ശരീരത്തിലെ പ്രതിരോധ ശേഷി വർദ്ദിപ്പിക്കാനും ശക്തിപ്പെടുത്താനും റംബൂട്ടാൻ സഹായിക്കും. കണ്ണിന്റെ ആരോഗ്യവും പ്രതിനിധാനം ചെയ്യുന്നുണ്ട്. ഇത് കൂടാതെ റംബൂട്ടാനിൽ ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, തുടങ്ങിയ ധാതുക്കളുമുണ്ട്.

ചർമ്മ സംരക്ഷണത്തിന്

ഫ്ലേവനോയ്ഡുകൾ, പോളിഫെനോൾസ്, ആന്തോസയാനിനുകൾ തുടങ്ങിയ ആന്റീഓക്‌സൈഡുകളുടെ കേന്ദ്രമാണ് റംബൂട്ടാൻ. ഈ സംയുക്തങ്ങൾ ചർമ്മത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളെ ചെറുക്കും. കൂടാതെ ചർമ്മ കോശങ്ങളിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ധങ്ങളിൽ നിന്ന് സംരക്ഷിക്കും. കൂടാതെ റംബൂട്ടാൻ അധികം കഴിക്കുന്നത് ഹൃദ്രോഗത്തിനും കാൻസറിന്റെയും സാധ്യത കുറയ്‌ക്കാൻ സാഹായിക്കും. ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അകാല വാർദ്ധക്യം തടയുകയും ആരോഗ്യകരവും യുവത്വമുള്ളതുമായ ചർമ്മം നിലനിർത്തുകയും ചെയ്യും.

പ്രതിരോധ ശേഷി വർദ്ധിപ്പിക്കും

വിറ്റാമിൻ സി ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതിനാൽ റംബൂട്ടാൻ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. കൂടാതെ അണുബാധയിൽ നിന്നും വൈറസുകളിൽ നിന്നും സംരക്ഷണം ഉറപ്പാക്കുന്നു. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കും റംബൂട്ടാൻ സഹായിക്കും. എന്നാൽ രോഗങ്ങളുള്ളവരോ സ്ഥിരമായി മരുന്ന് കഴിക്കുന്നവരോ ഡോക്ടർമാരുടെ നിർദേശപ്രകാരം റംബൂട്ടാൻ കഴിക്കുന്നതാണ് ഉത്തമം.

രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തെ പിന്തുണയ്‌ക്കുന്നു

റംബുട്ടാനിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചകങ്ങളുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്ന ഒരു പഴം കൂടിയാണ്. റംബൂട്ടാൻ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കുന്നത് തടയുന്നു. പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന പഴമാണ് റംബൂട്ടാൻ.

ശരീരഭാരം നിയന്ത്രിക്കുന്നു

ശരീരഭാരം കുറയ്‌ക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് റംബൂട്ടാൻ. റംബൂട്ടാനിൽ കലോറിയും കൊഴുപ്പും കുറവാണ്. പ്രധാനമായും റംബൂട്ടാൻ ഒരു ചെറിയ ആളവിൽ കഴിക്കുമ്പോൾതന്നെ വിശപ്പ് കുറയും. ഇതിലൂടെ ഇടയ്‌ക്കിടെ കഴിക്കുന്ന ഗുണകരമല്ലാത്ത ലഘു ഭക്ഷണങ്ങൾ ഒഴിവാക്കാൻ സാധിക്കും.

 

 

Tags: SUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies