വലിയൊരു ആരാധക സമൂഹം തന്നെയുള്ള ദമ്പതികളാണ് ആലിയ ഭട്ടും രൺബീർ കപൂറും. 2022-ൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. തുടർന്ന് ഇരുവർക്കും ഒരു മകൾ ജനിക്കുകയും ചെയ്തു. ഇതുവരെ മകളുടെ ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ എത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. എന്നിരുന്നാലും ആരാധകർക്ക് കുട്ടി രാഹയുടെ വിശേഷങ്ങൾ അറിയാൻ വലിയ താൽപ്പര്യമാണ്.
ആലിയ നായികയായെത്തുന്ന പുതിയ ചിത്രമാണ് റോക്കി ഔർ റാണി കി പ്രേം കഹാനി. കഴിഞ്ഞ ദിവസങ്ങളിലാണ് ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങുകൾ നടന്നത്. വേദിയിൽ വെച്ച് താരത്തോട് ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് ആലിയ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ഭാവിയിൽ മകൾ എന്താകണമെന്നാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു ആരാധകന്റെ ചോദ്യം. എന്റെ മകളെ എനിക്കൊരു ശാസ്ത്രജ്ഞയാക്കണം എന്നായിരുന്നു ആലിയയുടെ മറുപടി. ‘ ഞാൻ അവളെ ഓമനിക്കുമ്പോൾ പറയാറുണ്ട്, നീയൊരു ശാസ്ത്രജ്ഞയാകണമെന്ന്. കാരണം ഒരിക്കൽ ഞാനൊരു ശാസ്ത്രജ്ഞയാകാൻ ആഗ്രഹിച്ചിരുന്നു’ എന്നും ആലിയ ഭട്ട് കൂട്ടിച്ചേർത്തു.
Comments