കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലെ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിൽ നിരവധി അവസരങ്ങൾ. എക്സാമിർ ഓഫ് പേറ്റന്റ് & ഡിസൈൻസ് ഗ്രൂപ്പ് എ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 553 ഒഴിവുകളിലേക്ക് ഓഗസ്റ്റ് നാല് വരെ അപേക്ഷിക്കാവുന്നതാണ്. 25 വയസിനും 35-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. https://qcin.org/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ബയോടെക്നോളജി, ബയോകെമിസ്ട്രി, ഫുഡ് ടെക്നോളജി, കെമിസ്ട്രി, പോളിമർ സയൻസ് & ടെക്നോളജി, ഫിസിക്സ്, എൻജിനീയറിംഗ് (ബയോമെഡിക്കൽ / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ / കംപ്യൂട്ടർ സയൻസ് / സിവിൽ / മെക്കാനിക്കൽ / മെറ്റലർജിക്കൽ / ടെക്സ്റ്റൈൽ) എന്നിങ്ങനെയാണ് ഒഴിവുകൾ. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം അല്ലെങ്കിൽ പി ജി എന്നിവയാണ് യോഗ്യത.
Comments