കീം 2026 ഫലം പ്രഖ്യാപിച്ചു; എന്‍ജിനീയറിംഗില്‍ അങ്കമാലിയുടെ റോഷന്‍ രാജുവിന് ഒന്നാം റാങ്ക്; റാങ്ക് പട്ടികയില്‍ 79,717 പേര്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Education

കീം 2026 ഫലം പ്രഖ്യാപിച്ചു; എന്‍ജിനീയറിംഗില്‍ അങ്കമാലിയുടെ റോഷന്‍ രാജുവിന് ഒന്നാം റാങ്ക്; റാങ്ക് പട്ടികയില്‍ 79,717 പേര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2026, 02:54 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനത്തിനുള്ള കീം 2026 പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് വിഭാഗത്തില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്ക് നേടിയപ്പോള്‍, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്ക് സ്വന്തമാക്കി. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ ആകെ 79,717 വിദ്യാര്‍ഥികള്‍ ഇടംപിടിച്ചു.

ഫാര്‍മസി വിഭാഗത്തില്‍ തൃശൂര്‍ സ്വദേശി വിനായകന്‍ നാരായണന്‍ ഒന്നാം റാങ്കും ജെസ്സി ജസ്റ്റിന്‍ രണ്ടാം റാങ്കും നേടി. ഫാര്‍മസി റാങ്ക് പട്ടികയില്‍ 26,943 പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കീം പരീക്ഷ പരാതികളില്ലാതെയും സമയബന്ധിതമായും നടത്താനായതായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ അറിയിച്ചു.

കേരളത്തിലാകെ 192 പരീക്ഷാ കേന്ദ്രങ്ങളിലായി പരീക്ഷ നടന്നതോടൊപ്പം സംസ്ഥാനത്തിന് പുറത്തും വിദേശത്തും പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നു. കേരളത്തില്‍ നിന്ന് 95,016 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. സിബിഎസ്ഇ പുനര്‍മൂല്യനിര്‍ണയ ഫലം വൈകിയതിനെ തുടര്‍ന്നാണ് കീം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയതെന്ന് മന്ത്രി വ്യക്തമാക്കി.

പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച ചില വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് ഷീറ്റ് അപ്ലോഡ് ചെയ്യാന്‍ അവസരം നല്‍കുന്നതിനായാണ് ഫലപ്രഖ്യാപനം നീട്ടിവെച്ചത്. സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിക്കാനുള്ള സമയം രണ്ട് തവണ നീട്ടി നല്‍കിയതായും അദ്ദേഹം പറഞ്ഞു. രാജ്യത്താകെ പുനര്‍മൂല്യനിര്‍ണയ ഫലത്തിന്റെ ഏകദേശം 13 ശതമാനം ഇനിയും പുറത്തുവരാനുണ്ടെങ്കിലും, കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണം വളരെ കുറവാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്‍ജിനീയറിങ് വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ റോഷന്‍ രാജുവിനെയും രണ്ടാം റാങ്കുകാരനായ ധ്യാന്‍ തേജിനെയും മന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഇതോടെ സംസ്ഥാനത്തെ എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന നടപടികള്‍ക്ക് വേഗം കൈവരുമെന്നാണ് പ്രതീക്ഷ. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതോടെ കൗണ്‍സലിങ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും.

Tags: Publishedkeam result
Share
Tweet
SendShare

More News from this section

CAT 2026 അപേക്ഷാ തീയതി നീട്ടി; സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം, പരീക്ഷ നവംബർ 29ന്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

നീറ്റ് പരീക്ഷയ്‌ക്ക് രാജ്യം സജ്ജം; 5,440 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ, എഐ നിരീക്ഷണവും ശക്തം

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് നാളെ; ആയിരക്കണക്കിന് സീറ്റുകള്‍ വീണ്ടും തുറക്കും; ക്ലാസുകള്‍ ജൂലൈ 6 മുതല്‍

കീം 2026: പ്ലസ് ടു മാര്‍ക്ക് രേഖപ്പെടുത്താനുള്ള സമയപരിധി ജൂണ്‍ 14 വരെ നീട്ടി; സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം

പ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് ഇന്ന് അറിയാം; തിരുത്തലുകള്‍ക്ക് ജൂണ്‍ 10 വരെ സമയം

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies