ചണ്ഡീഗഢ്: സഹപ്രവർത്തകർക്കെതിരെ അഴിമതി ആരോപിച്ച് റോഡിൽ കിടന്ന് പ്രതിഷേധിച്ച് പോലീസ്. പഞ്ചാബിലെ ജലന്ധറിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. താൻ പിടിച്ച കള്ളന്റെ കൈയിൽ നിന്നും കൈക്കൂലി വാങ്ങിയതിന് ശേഷം സ്റ്റേഷനിൽ ഉണ്ടായിരുന്ന മറ്റ് പോലീസുകാർ പറഞ്ഞയക്കുകയായിരുന്നു. ഇതിനെതിരെയാണ് റോഡിൽ കിടന്ന് പ്രതിഷേധിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഭോഗ്പുര്‍ മേഖലയിലെ പഠാന്‍കോട്ട് ഹൈവേയിലാണ് പോലീസിന്റെ പ്രതിഷേധം നടന്നത്. പോലീസ് നിലത്ത് കിടക്കുന്നതും മറ്റൊരു പോലീസുകാരൻ വന്ന് എഴുന്നേറ്റ് പോകാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാവുന്നതാണ്. റോഡിന് കുറുകെ കയര്‍ കെട്ടി പോലീസുകാരൻ വാഹനങ്ങൾ തടയുന്നതും ദൃശ്യങ്ങളിൽ കാണാം. അതേസമയം അഴിമതി നടന്നിട്ടുണ്ട് എന്ന് പറയുന്നതിൽ വാസ്തവമില്ലെന്നാണ് മറ്റ് പോലീസുകാർ പറയുന്നത്.
വ്യാഴാഴ്ച പ്രതിഷേധിച്ച പോലീസ് ഒരാളെ അറസ്റ്റ് ചെയ്യുകയും ഭോഗ്പുര്‍ സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തിരുന്നു. പിറ്റേ ദിവസം സ്റ്റേഷനിലെത്തി ഇയാളെകുറിച്ച് ചോദിച്ചപ്പോൾ സഹപ്രവര്‍ത്തകര്‍ കൃത്യമായ മറുപടി നൽകിയിരുന്നില്ല. ഇതില്‍ പ്രകോപിതനായാണ് പോലീസുകാരൻ റോഡിൽ പ്രതിഷേധം ആരംഭിച്ചത്. എന്നാൽ, ഇയാൾ കൊണ്ടു വന്ന യുവാവിന് ജാമ്യം ലഭിച്ചതിന് ശേഷമാണ് വിട്ടയച്ചതെന്നാണ് മറ്റ് സഹപ്രവർത്തകർ പറയുന്നത്.
Comments