തേങ്ങാവെള്ളം ആരോഗ്യത്തിന് ഹാനികരം?! അത്ഭുത പാനീയം സൃഷ്ടിക്കുന്നത് വയറുവേദന മുതൽ പക്ഷാഘാതം വരെ; തടി കേടാകാതിരിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തേങ്ങാവെള്ളം ആരോഗ്യത്തിന് ഹാനികരം?! അത്ഭുത പാനീയം സൃഷ്ടിക്കുന്നത് വയറുവേദന മുതൽ പക്ഷാഘാതം വരെ; തടി കേടാകാതിരിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2023, 12:57 pm IST
FacebookTwitterWhatsAppTelegram

കേരം തിങ്ങി നിന്നിരുന്ന കേരളത്തിൽ, തേങ്ങയ്‌ക്ക് വലിയ വിശേഷണം നൽകേണ്ടതിന്റെ കാര്യമില്ല. എന്തിനും ഏതിനും തേങ്ങ അല്ലെങ്കിൽ നാളികേരം ചേർത്ത് പാകം ചെയ്ത് കഴിക്കുന്ന ഒരു ശീലം വെച്ചുപുലർത്തുന്നവരാണ് മലയാളി. തേങ്ങയുടെ കാമ്പ്, ചിരട്ട, വെള്ളം എന്നിങ്ങനെ തേങ്ങ മൊത്തത്തിൽ ഭക്ഷ്യയോഗ്യമാണ്.

ഇതിൽ ഏറെ ഗുണങ്ങളുള്ളതാണ് തേങ്ങയ്‌ക്കുള്ളിലെ വെള്ളം. ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് മുതൽ മുഖക്കുരുവിനെ തുരത്താൻ വരെ തേങ്ങ വെള്ളം സഹായിക്കും. ഭാരം കുറയ്‌ക്കാനും ത്വക്കിന് തിളക്കം ലഭിക്കാനും രക്തസമ്മർദ്ദം ക്രമീകരിക്കാനും ദഹനപ്രക്രിയയെ നേരെയാക്കാനും ഈ അത്ഭുത വെള്ളത്തിന് കഴിവുണ്ട്. മറ്റ് പാനീയങ്ങളെ അപേക്ഷിച്ച് ഇതിൽ കൊഴുപ്പിന്റെ അളവ് നന്നേ കുറവാണ്.

മിക്ക ഭക്ഷ്യവസ്തുക്കളെ പോലെ തന്നെ തേങ്ങാവെള്ളവും അധികമായാൽ ദോഷം ചെയ്യുന്നുണ്ട്. അമിതമായി തേങ്ങാവെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ താറുമാറാക്കും. ചില ആളുകളിൽ ഇത് വയറുവേദനയ്‌ക്കും വയറു വീർക്കുന്നതിനും കാരണമാകുന്നു. ഇറിറ്റബിൾ ബവൽ സിൻഡ്രോം ഉള്ളവർ തേങ്ങാവെള്ളം കുടിക്കുന്നത് നിയന്ത്രിക്കണം. കഠിന വ്യായമത്തിന് ശേഷം നിർജ്ജലീകരണവും ക്ഷീണവും അകറ്റാൻ തേങ്ങവെള്ളത്തെ ആശ്രയിക്കുന്നവർ ജാഗ്രത പാലിക്കുന്നതാകും നല്ലത്. തേങ്ങാവെള്ളത്തിന് പകരമായി വെള്ളം കുടിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.  തേങ്ങാവെള്ളത്തെ അപേക്ഷിച്ച് സാധാരണ ജലത്തിൽ ഉപ്പിന്റെ അംശം കൂടുതലാണ്. ഉപ്പ് നിർജ്ജലീകരണത്തെ തടയുമെന്നതിനാൽ തേങ്ങാവെള്ളത്തിന് പകരം വെള്ളം കുടിക്കുക.

അലർജി പ്രശ്‌നങ്ങൾ നേരിടുന്നവർക്കും വില്ലനാണ് തേങ്ങാ വെള്ളം. ചിലർക്ക് പൊടിയോടാണ് അലർജിയെങ്കിൽ മറ്റ് ചിലർക്ക് ഭക്ഷണത്തോടാകും. ഇത്തരത്തിൽ അലർജി ഉള്ളവർ തേങ്ങാ വെള്ളം കുടിക്കുന്നത് വഴി പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകുന്നു. ഇതിന്റെ ഫലമായി ചൊറിച്ചിലോ മറ്റോ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. പൊട്ടാസ്യത്തിന്റെ അളവ് തേങ്ങാവെള്ളത്തിൽ കൂടുതലാണ്. അമിതമായി കുടിക്കുന്നത് വഴി ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയ്‌ക്ക് കാരണമായേക്കാം. ക്രമേണ വൃക്കകളുടെ പ്രവർത്തനത്തെയും ബാധിക്കും. ക്രമരഹിതമായ ഹൃദയമിടിപ്പിനും കാരണമാകും. ചിലരിൽ തലക്കറക്കത്തിനും ബോധക്ഷയത്തിന് വരെ കാരണമാകും.

ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾക്ക് തേങ്ങാവെള്ളം ശുപാർശ ചെയ്യുന്നില്ല. കാരണം ഇതിലെ സോഡിയത്തിന്റെ അംശം സമ്മർദ്ദം വർദ്ധിക്കുന്നതിന് കാരണമാകും. പ്രമേഹരോഗികളും ഇത് ഒഴിവാക്കേണ്ടതാണ്. പഞ്ചസാരയുടെ അളവ് കുറവാണെന്ന് കരുതി, പല പ്രമേഹരോഗികളും ശീലമാക്കുന്ന ഒന്നാണ് തേങ്ങാവെള്ളം. ഒരു കപ്പ് തേങ്ങാ വെള്ളത്തിൽ 6.26 ഗ്രാം പഞ്ചസാരയാണുള്ളത്. അതുകൊണ്ട് പ്രമേഹമുള്ളവർ ഇത് ഒഴിവാക്കുന്നതായിരിക്കും നല്ലത്. തേങ്ങാവെള്ളത്തിൽ അമിത അളവിലുള്ള കലോറിയും അടങ്ങിയിട്ടുണ്ട്. അമിതമായ തേങ്ങാവെള്ളത്തിന്റെ ഉപയോഗം ചിലരിൽ പക്ഷാഘാതത്തിന് പോലും കാരണമാകുന്നു. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം വൃക്കകളെ ബാധിക്കുകയും വഴിയേ നടക്കാൻ കഴിയാത്ത അവസ്ഥയിലുമെത്തുന്നു. ഇതിന്റെ ഫലമായി പക്ഷാഘാതം സംഭവിക്കുന്നു.

Tags: Coconut WaterSUB
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies