വനിത ഫുട്‌ബോൾ ലോകകപ്പിൽ ആദ്യ മത്സരത്തിൽ തോൽവിയോടെ തുടങ്ങി അർജന്റീന.പുരുഷ ലോകപ്പിലും അർജന്റീന ആദ്യമത്സരത്തിൽ സൗദി അറേബ്യയോട് ദയനീയമായി പരാജയപ്പെട്ടിരുന്നു. ആദ്യമത്സരിൽ ഒരു ഗോളിനാണ് ഇറ്റലിയോട് അർജന്റീന പരാജയപ്പെട്ടത്. നിശ്ചിത സമയം കഴിയാൻ മൂന്ന് മിനിറ്റുളളപ്പോൾ ക്രിസ്റ്റീന ജിറെല്ലിയാണ് ഇറ്റലിക്കായി വിജയഗോൾ നേടിയത്.
പകരക്കാരിയായി 83ാം മിനിറ്റിൽ കളത്തിലിറങ്ങി നാല് മിനിറ്റുകൾക്കകമായിരുന്നു ജിറെല്ലിയുടെ അത്യുഗ്രൻ ഹെഡർ ഗോൾ. ലിസ ബോട്ടിൻ ഇടതുവിംഗിൽ നിന്ന് ക്രോസ് ഒരു ഹെഡറിലൂടെ ജിറെല്ലി വലയിലെത്തിക്കുകയായിരുന്നു.
വനിതാ ഫുട്ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ ഇതുവരെ അർജന്റീനയ്‌ക്ക് വിജയം സ്വന്തമാകാനായിട്ടില്ല. ഇതുവരെ ലോകകപ്പിൽ 10 മത്സരങ്ങൾ കളിച്ച അർജന്റീന രണ്ട് മത്സരങ്ങൾ സമനിലയായപ്പോൾ എട്ടിലും തോറ്റു.
പോർച്ചുഗലിനും ഫ്രാൻസിനും ഉൾപ്പെടെ ആദ്യ മത്സരങ്ങളിൽ അടിതെറ്റിയിരുന്നു. അരങ്ങേറ്റക്കാരായ പോർച്ചുഗലിനെ നെതർലൻഡ്‌സാണ് തോൽപ്പിച്ചത്. ഫ്രാൻസിനെ സമനിലപൂട്ടിലാക്കിയത് ജെമൈക്കയാണ്.
Comments