മുംബൈ : കണ്ടു കൊണ്ട് കേൾക്കുക ഉസ്താദ് സാക്കിർ ഹുസൈന്റെ മാന്ത്രികവിരലുകളുടെ ധ്വനി അങ്ങനയേ ആസ്വദിക്കാനാകൂ സംഗീതപ്രേമികൾക്ക് . സ്റ്റേജിൽ കയറുമ്പോഴും സ്റ്റേജിൽ നിന്ന് പുറത്തുപോകുമ്പോഴും തന്നെ കേട്ട ജനക്കൂട്ടത്തെ ചലിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് പണ്ടേ പ്രശസ്തമാണ് .
‘ ഞാനൊരു ഇന്ത്യക്കാരനാണ്, ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നു. എന്റെ ഭാര്യ ഒരു അമേരിക്കക്കാരിയാണ്, എനിക്ക് ഒരു അമേരിക്കൻ പാസ്‌പോർട്ട് ലഭിക്കും, പക്ഷേ ഞാൻ ഒരിക്കലും അതിന് പോയിട്ടില്ല. ഞാനും ഇന്ത്യയുടെ കലയും തമ്മിൽ ആഴത്തിൽ വേരൂന്നിയ ഒരു ബന്ധമുണ്ട്, അത് നമുക്ക് നിരന്തരം അറിയാം. ഞങ്ങൾ സമാധാനപ്രിയരാണ്, ഈ ഐക്യം മുറുകെ പിടിക്കേണ്ടതുണ്ട്. നമ്മളെ പരസ്പരം എതിർക്കാൻ നമ്മൾ ആർക്കും അവസരം നൽകരുത്.- ഇതാണ് അദ്ദേഹത്തിന് ഇന്ത്യയെ പറ്റി പറയാൻ ഉള്ളത് .
ജനിച്ചപ്പോൾ പിതാവ് കാതിൽ ഓതി നൽകിയത് മതസൂക്തങ്ങളല്ല , മറിച്ച് റിഥം ആണെന്ന് അഭിമാനത്തോടെ പറയും ഉസ്താദ് . രാവിലെ മദ്രസയിൽ പോയി നമസ്കരിച്ച് , വൈകിട്ട് സെന്റ് മൈക്കിൾസ് സ്കൂളിന്റെ ചാപ്പലിൽ പോയി സ്തുതിഗീതങ്ങളും നൊവേനകളും പറയുന്ന , വൈകുന്നേരം ക്ഷേത്രത്തിൽ പോയിരുന്ന സാക്കീർ ഹുസൈനെ വീട്ടിൽ ആരും തടഞ്ഞില്ല. .
‘ഞാൻ സരസ്വതിയുടെ ആരാധകനാണ്. ഞാൻ അമ്മയെ സ്നേഹിക്കുന്നു അമ്മ എന്നെ സ്നേഹിക്കുന്നു. എനിക്ക് ഗണപതിയുടെ പഖാവാജിനെയും ശിവന്റെ ദംരൂവിനെയും പരിചയപ്പെടുത്തി നൽകിയത് പിതാവാണ് . ഇന്നും ഞാൻ മഹാഗണപതിയേയും , സരസ്വതീദേവിയേയും ആരാധിക്കുന്നുണ്ട് – സാക്കീർ ഹുസൈൻ പറയുന്നു . പിന്തുടരാൻ അതിമനോഹരമായ മാതൃകയാണ് ഇന്ത്യയുടെ അഭിമാനമായ ഈ ഉസ്താദ് . അതുകൊണ്ട് തന്നെയാണ് താണുവണങ്ങി ഗണേശപൂജ നടത്തുന്ന ഈ മാന്ത്രികനെ ഇന്ത്യൻ ജനത നെഞ്ചോട് ചേർത്ത് പിടിക്കുന്നതും.
Comments