ആലപ്പുഴ: വിഷക്കായ കഴിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കരുവാറ്റ കണ്ണഞ്ചേരിൽ പ്രശാന്ത്-പ്രസന്ന ദമ്പതികളുടെ മകൾ വീണ (14) ആണ് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലായിലിരിക്കെയാണ് കുട്ടി മരിച്ചത്.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ വിഷക്കായ കഴിച്ച വിവരം കുട്ടി പുറത്ത് പറഞ്ഞിരുന്നില്ല. തിരിച്ച് വീട്ടിൽ വന്ന ശേഷം സ്ഥിതി മോശമായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് വിഷക്കായ കഴിച്ച വിവരം കുട്ടി പുറത്ത് പറഞ്ഞത്. തുടർന്ന്
ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു. ആയാപറമ്പ് എൻഎസ്എസ് എച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
Comments