ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ നിർത്തിയിട്ട വിമാനത്തിന് തീപിടിച്ചു. സ്പൈസ് ജെറ്റ് വിമാനത്തിനാണ് തീപിടിച്ചത്. എഞ്ചിൻ അറ്റകുറ്റപണിക്കിടെ ഉണ്ടായ തീപിടിത്തത്തിൽ ആളപായമില്ലെന്നും തൊഴിലാളികൾ സുരക്ഷിതാരണെന്നും വിമാന കമ്പനി അറിയിച്ചു.
ക്യു400 വിമാനത്തിനാണ് തീപിടിച്ചത്. വിമാനത്തിന് അധികം കേടുപാടുകൾ ഉണ്ടായില്ലെന്നും കമ്പനി അറിയിച്ചു. അപകടത്തിന് പിന്നാലെ ഡി.ജി.സി.എയുടെ മേൽനോട്ടത്തിൽ വിമാനത്തെ അപകട സ്ഥലത്തു നിന്നും മാറ്റി.
Comments