കാർഗിൽ വിജയ് ദിവസത്തിൽ രാജ്യത്തിനായി വീരമൃത്യു വരിച്ച ധീരജവാന്മാരെ അനുസ്മരിച്ച് നടൻ ഉണ്ണി മുകുന്ദൻ. സമൂഹമാദ്ധ്യമത്തിലൂടെയാണ് താരം കാർഗിൽദിനം അനുസ്മരിച്ചത്.
‘നമ്മുടെ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച വീരയോദ്ധാക്കളെ അനുസ്മരിക്കുന്നു’ എന്ന് ഉണ്ണി മുകുന്ദൻ കുറിച്ചു.
കാർഗിൽ മലനിരകളിൽ പാകിസ്താനുമേൽ ഭാരതം നേടിയ ഐതിഹാസിക വിജയമാണ് കാർഗിൽ വിജയ് ദിവസ് ആയി രാജ്യം ആചരിക്കുന്നത്. കാർഗിൽ വിജയക്കൊടി പാറിയിട്ട് ഇന്ന് 24 വർഷം തികയുന്നു. രാജ്യത്തിന് നഷ്ടമായ 527 ധീര ജവാൻമാർക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് എല്ലാവർഷവും നമ്മുടെ രാജ്യം ആ സ്മരണ പുതുക്കുന്നു.
Comments