ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2026, 09:33 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലെ ഔഷധ സസ്യങ്ങള്‍ക്കിടയില്‍ കഞ്ചാവ് ചെടി വളര്‍ന്ന നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെ നേത്രപരിശോധനാ വിഭാഗത്തിന് സമീപമുള്ള തോട്ടത്തിലാണ് രണ്ടുമാസത്തോളം പഴക്കമുള്ളതും ആറ് സെന്റീമീറ്ററിലധികം ഉയരമുള്ളതുമായ ചെടി കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എക്‌സൈസ് സംഘം കഞ്ചാവ് ചെടി പിഴുതെടുത്ത് നശിപ്പിച്ചു.

വ്യാഴാഴ്ച ഉച്ചയോടെ ആശുപത്രിയിലെത്തിയ ഒരു യുവാവാണ് ഔഷധത്തോട്ടത്തില്‍ സംശയാസ്പദമായ രീതിയില്‍ ഒരു ചെടി ശ്രദ്ധിച്ചത്. തുടര്‍ന്ന് ഇയാള്‍ വിവരം ആശുപത്രി വികസന സമിതി അംഗവും ബി.ജെ.പി നേതാവുമായ അരുണ്‍ മൂലേടത്തിനെ അറിയിക്കുകയായിരുന്നു. അരുണ്‍ ഈ ചെടിയുടെ ചിത്രം പകര്‍ത്തി എക്‌സൈസ് ഉദ്യോഗസ്ഥനായ എം. പ്രവീണ്‍ ശിവാനന്ദന് അയച്ചുകൊടുത്തതോടെയാണ് ഇത് കഞ്ചാവ് ചെടി തന്നെയെന്ന് സ്ഥിരീകരിച്ചത്.

തുടര്‍ന്ന് കോട്ടയം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസഫിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ആശുപത്രിയിലെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍. ഹരിഹരന്‍ പോറ്റി, ബി. ആനന്ദ് രാജ്, നൗഷാദ് എം., പ്രിവന്റീവ് ഓഫീസര്‍മാരായ മാനുവേല്‍, എം. പ്രവീണ്‍ ശിവാനന്ദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ ബിബിന്‍ ജോയി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

ചെടി നശിപ്പിച്ചതിന് ശേഷം സമാനമായ രീതിയില്‍ മറ്റെവിടെയെങ്കിലും കഞ്ചാവ് വളരുന്നുണ്ടോ എന്നറിയാന്‍ എക്‌സൈസ് സംഘം പ്രദേശമാകെ വിശദമായ പരിശോധന നടത്തി. ആശുപത്രിയിലെത്തിയ രോഗികളുടെ കൂട്ടിരിപ്പുകാരില്‍ നിന്നോ അല്ലെങ്കില്‍ അവിടെ ജോലി ചെയ്യുന്ന നിര്‍മ്മാണ തൊഴിലാളികളില്‍ നിന്നോ അബദ്ധത്തില്‍ വീണ കഞ്ചാവ് വിത്ത് മുളച്ചുപൊന്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം.

എങ്കിലും, ആരെങ്കിലും ഇത് മനപ്പൂര്‍വ്വം വെച്ചുപിടിപ്പിച്ചതാണോ എന്ന കാര്യവും എക്‌സൈസ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ആശുപത്രി പരിസരം കേന്ദ്രീകരിച്ച് നിരീക്ഷണവും അന്വേഷണവും ശക്തമാക്കുമെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി.

Tags: Kottayamgeneral hospitalfound cannabis
Share
Tweet
SendShare

More News from this section

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies