വനിതാ ക്രിക്കറ്റിൽ ഇത് കണ്ടിട്ടില്ല, ഇന്ത്യൻ ക്യാപ്റ്റൻ എല്ലാ അതിരും ലംഘിച്ചു; ഹർമനെതിരെ ആഞ്ഞടിച്ച് ഷാഹിദ് അഫ്രീദി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വനിതാ ക്രിക്കറ്റിൽ ഇത് കണ്ടിട്ടില്ല, ഇന്ത്യൻ ക്യാപ്റ്റൻ എല്ലാ അതിരും ലംഘിച്ചു; ഹർമനെതിരെ ആഞ്ഞടിച്ച് ഷാഹിദ് അഫ്രീദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2023, 04:04 pm IST
Facebook
Twitter
WhatsAppTelegram

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ പുറത്താകലും തുടർന്നുണ്ടായ മോശം പെരുമാറ്റത്തിലും വിലക്ക് നേരിടുന്ന ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിനെതിരെ രൂക്ഷ വിമർശനവുമായി പാകിസ്താൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി.വനിതാ ക്രിക്കറ്റിൽ ഇതുവരെ കണ്ടിട്ടില്ലാത്ത കാര്യമാണ് ഹർമന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും താരത്തിനെതിരെ ഐസിസി സ്വീകരിച്ച കർശന നടപടി മറ്റ് താരങ്ങൾക്ക് മുന്നറിയിപ്പാണെന്നും അഫ്രീദി തുറന്നടിച്ചു.

‘ഇത് ഇന്ത്യയിൽ മാത്രമല്ല, ഇത്തരം സംഭവങ്ങൾ മുമ്പും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ വനിതാ ക്രിക്കറ്റിൽ ഇത് കണ്ടിട്ടില്ല. ഐസിസിയുടെ ടൂർണമെന്റിലെ ഈ പെരുമാറ്റം കടന്നുപോയി. ഹർമനെതിരെ നടപടിയെടുത്തത് ഭാവി താരങ്ങൾക്ക് മുന്നറിയിപ്പാണ്. ക്രിക്കറ്റിൽ അഗ്രഷൻ ആവാം, നിയന്ത്രണത്തോടെയുള്ള അഗ്രഷൻ നല്ലതാണ്. എന്നാലിത് എല്ലാ സീമകളും ലംഘിച്ചു’ ഷാഹിദ് അഫ്രീദി പറഞ്ഞു.

കൗറിനെ അടുത്ത രണ്ട് അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്ന് ഐസിസി സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. ഇതോടെ താരത്തിന് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ തുടക്കത്തിലെ രണ്ട് മത്സരങ്ങൾ നഷ്ടമാകും.വിലക്കിന് പുറമേ ഐസിസി മാച്ച് ഫീയുടെ 75 ശതമാനവും പിഴ വിധിച്ചിട്ടുണ്ട്. ലെവൽ 2 കുറ്റത്തിന് കൗറിന് മാച്ച് ഫീയുടെ 50 ശതമാനം പിഴയും മൂന്ന് ഡീമെറിറ്റ് പോയിന്റുകളും ലഭിച്ചു. പുറമെ പൊതുവിമർശനവുമായി ബന്ധപ്പെട്ട ലെവൽ 1 കുറ്റത്തിന് മാച്ച് ഫീയുടെ 25 ശതമാനം പിഴയുമാണ് ചുമത്തിയിരിക്കുന്നത്

പുറത്തായതിന് പിന്നാലെ ഹർമൻ അമ്പയറിനെ വിമർശിക്കുകയും സ്റ്റമ്പ് അടിച്ചിളക്കുകയും ചെയ്തിരുന്നു. പിന്നാലെ പ്രസന്റേഷൻ പരിപാടിയിൽ അമ്പയറിംഗിനെ കടന്നാക്രമിച്ച താരം ബംഗ്ലാദേശ് താരങ്ങളെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഹർമനെതിരെ ഉയർന്നത്.

Tags: Afridislams
Share
Tweet
SendShare

More News from this section

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies