ചൈനയിലെ സൂപ്പർ സ്റ്റാർ നടനായ ഇന്ത്യക്കാരൻ ; ചൈനീസ് സ്കൂളുകൾ പഠിപ്പിക്കുന്നത് ഈ ഇന്ത്യക്കാരന്റെ ജീവചരിത്രം
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ചൈനയിലെ സൂപ്പർ സ്റ്റാർ നടനായ ഇന്ത്യക്കാരൻ ; ചൈനീസ് സ്കൂളുകൾ പഠിപ്പിക്കുന്നത് ഈ ഇന്ത്യക്കാരന്റെ ജീവചരിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2023, 05:28 pm IST
Facebook
Twitter
WhatsAppTelegram

ദേവ് റാത്തൂരി , ഇന്ത്യക്കാർക്ക് ഈ പേര് അത്ര പരിചയമുള്ളതല്ലെങ്കിലും ചൈനക്കാർ ഏറെ ബഹുമാനത്തോടെ കേൾക്കുന്ന ഒരു പേരാണിത് . ചൈനീസ് ജനത നെഞ്ചിലേറ്റിയ താരം . ഉത്തരാഖണ്ഡിലെ തിഹ്‌രി ഗർവാൾ ജില്ലയിലെ കെമാരിയ എന്ന ചെറിയ ഗ്രാമത്തിലാണ് 1976-ൽ ദേവ് റാത്തൂരി ജനിച്ചത്. ബ്രൂസ് ലീയുടെയും അദ്ദേഹത്തിന്റെ സിനിമകളുടെയും ആരാധകൻ . ബ്രൂസിലിയെ ആരാധിച്ചതു കൊണ്ട് തന്നെ കരാട്ടെയും പഠിച്ചു. നായകനാകാൻ ചില ഹിന്ദി സിനിമകൾക്കായി ഓഡിഷനും നടത്തിയെങ്കിലും പരാജയപ്പെട്ടു.

2005ൽ ചൈനയിൽ എത്തി. അവിടെ ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ വെയിറ്ററായി ജോലി തുടങ്ങി. കുറച്ച് വർഷങ്ങൾക്ക് ശേഷം അദ്ദേഹം സ്വന്തമായി റെസ്റ്റോറന്റുകളും ആരംഭിച്ചു. ഒരു ദിവസം അതേ റെസ്റ്റോറന്റിൽ ഒരു സംവിധായകൻ വന്നു. തന്റെ ടിവി പരമ്പരയിൽ ഒരു ചെറിയ വേഷം വാഗ്ദാനം ചെയ്തു. അത് ദേവ് റാത്തൂരിയുടെ ജൈത്രയാത്രയുടെ തുടക്കമായിരുന്നു . ഇന്ന് ചൈനയിലെ അറിയപ്പെടുന്ന സിനിമാ താരമാണ് ദേവ്. അതുമാത്രമല്ല, ഷാൻസി പ്രവിശ്യയിലെ സിയാൻ സിറ്റിയിലെ സ്കൂൾ പാഠപുസ്തകങ്ങളിൽ അദ്ദേഹത്തിന്റെ കഥ പഠിപ്പിക്കുന്നുമുണ്ട് .ദരിദ്രരിൽ നിന്ന് സമ്പന്നരിലേക്കുള്ള പ്രചോദനാത്മകമായ കഥയായി ഏഴാം ക്ലാസ് പാഠ്യപദ്ധതിയിൽ അദ്ദേഹത്തിന്റെ ജീവിതകഥ ഉൾപ്പെടുത്തിയിട്ടുണ്ട്.

1976ൽ ഉത്തരാഖണ്ഡിൽ ഒരു കർഷക കുടുംബത്തിൽ ജനിച്ച ദേവിന് 5 സഹോദരങ്ങളുണ്ടായിരുന്നു, കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ മാതാപിതാക്കൾക്ക് കഴിഞ്ഞില്ല. 1993 ൽ, പത്താം ക്ലാസ് പാസായ ശേഷം, ജോലി തേടി ദേവ് ന്യൂഡൽഹിയിലെത്തി. ഇവിടെ പണം സമ്പാദിക്കുന്നതിനായി നിരവധി ചെറിയ ജോലികൾ ചെയ്തു. കിട്ടുന്ന പണം കൊണ്ട് വീട്ടുകാരെ സഹായിക്കുമായിരുന്നു. അദ്ദേഹം ബ്രൂസ് ലീയുടെ സിനിമകൾ കാണുകയും സിനിമാ ലോകത്ത് ഭാഗ്യം പരീക്ഷിക്കാൻ മുംബൈയിലെത്തുകയും ചെയ്തു.

1998-ൽ മുംബൈയിലെത്തിയ ശേഷം ദേവ് നിരവധി സിനിമകൾക്കായി ഓഡിഷനുകൾ നടത്തി, പക്ഷേ വിജയിച്ചില്ല. ബി ആർ ചോപ്രയുടെ മഹാഭാരതത്തിൽ ദുര്യോധനനായി അഭിനയിച്ച പുനീത് ഇസ്സാറിനൊപ്പം ഒരു ചിത്രത്തിനായും അദ്ദേഹം ഓഡിഷൻ നടത്തി. എന്നാൽ അതും പരാജയപ്പെട്ടു.2005 ൽ ചൈനയിൽ എത്തിയ ദേവ് അവിടെ ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ വെയിറ്ററായി ജോലി ചെയ്തു. ആദ്യ ശമ്പളം 1650 യുവാൻ അതായത് 18,000 രൂപ മാത്രം.

വെയിറ്ററായി ജോലി ചെയ്യുകയും രാത്രിയിൽ ആയോധനകല പരിശീലനം തുടരുകയും ചെയ്തു, അതിനിടയിൽ ചിലർ പറഞ്ഞു, തുടർ പരിശീലനത്തിന് എനിക്ക് ചൈനയിലെ ഷാവോലിൻ ടെമ്പിളിൽ പോകേണ്ടിവരുമെന്ന്, എനിക്ക് ചിലവ് താങ്ങാൻ കഴിയില്ല.- ദേവ് പറയുന്നു., 2011ൽ ആദ്യമായി ഇന്ത്യയിൽ തിരിച്ചെത്തിയ ദേവ് ഋഷികേശ് സ്വദേശിയായ അഞ്ജലിയെ വിവാഹം കഴിച്ചു. 2013-ൽ, ദേവ് ഇന്ത്യൻ സംസ്കാരത്തെ അടിസ്ഥാനമാക്കിയുള്ള റെസ്റ്റോറന്റ് സിയാൻ നഗരത്തിൽ തുറന്നു. തുടക്കത്തിൽ റെഡ് ഫോർട്ട് എന്നായിരുന്ന പേര് അത് പിന്നീട് ആംബർ പാലസ് എന്നാക്കി മാറ്റി.

2017-ൽ ദേവിന് തന്റെ ടിവി പരമ്പരയായ ‘SWAT’ ൽ ഒരു ചെറിയ വേഷം വാഗ്ദാനം ചെയ്ത സംവിധായകൻ ദേവിനെ ഈ റെസ്റ്റോറന്റിൽ കണ്ടു. ദേവിന്റെ പുതിയ കരിയർ ഇവിടെ ആരംഭിച്ചു. അതിനുശേഷം 35 ഓളം ചൈനീസ് സിനിമകളിലും ടിവി സീരിയലുകളിലും നിരവധി ഹോളിവുഡ് ചിത്രങ്ങളിലും ദേവ് അഭിനയിച്ചു.

ഇന്ന് ദേവിന് ചൈനയിൽ ആകെ 8 റെസ്റ്റോറന്റുകളുണ്ട്. ‘ചൈനീസ് സിനിമകളിൽ പ്രവർത്തിച്ചതിന് ശേഷമാണ് ഞാൻ ഇവിടെ ജനപ്രിയനായത്. ഇവിടുത്തെ ആളുകളിൽ നിന്ന് എനിക്ക് ഒരുപാട് സ്നേഹം ലഭിച്ചിട്ടുണ്ട്. പകർച്ചവ്യാധി സമയത്ത് പോലും ആളുകൾ എന്നെ വളരെയധികം സഹായിച്ചു. അവർ എന്നെ ദത്തെടുത്തു – ദേവ് പറയുന്നു.

ദേവ് ഭാര്യ അഞ്ജലിക്കും രണ്ട് കുട്ടികൾക്കുമൊപ്പം സിയാനിലാണ് താമസിക്കുന്നത്. പക്ഷേ അദ്ദേഹം ഇപ്പോഴും തന്റെ ഗ്രാമത്തെ സ്നേഹിക്കുന്നു. തന്റെ ഗ്രാമത്തിൽ നിന്ന് 150-ലധികം തൊഴിൽരഹിതരെ അദ്ദേഹം ചൈനയിലേക്ക് കൊണ്ടുപോയി അവർക്ക് ജോലി കൊടുത്തു. 70 പേരുള്ള അദ്ദേഹത്തിന്റെ ഒരു റെസ്റ്റോറന്റിലെ ജീവനക്കാരിൽ 40 പേർ ഉത്തരാഖണ്ഡിൽ നിന്നുള്ളവരും ബാക്കിയുള്ളവർ ചൈനക്കാരുമാണ്.

Tags: China
Share
Tweet
SendShare

More News from this section

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പൊലീസ് കസ്റ്റഡിയിൽ; ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ്

ജർമനിയിൽ ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം; അഞ്ചുപേർക്ക് പരുക്ക്, കെട്ടിടത്തിന് മനഃപൂർവം തീയിട്ടെന്ന് സംശയം, റൊമാനിയൻ പൗരൻ അറസ്റ്റിൽ

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

Latest News

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിൽ വൻ മാറ്റം; കുടുംബങ്ങൾക്കുള്ള തുക 25% കൂട്ടും, കൃഷിനാശത്തിന് ഇരട്ടി നഷ്ടപരിഹാരം

കൊച്ചിയിലെ ജൂതപ്പള്ളിക്ക് നേരെയുണ്ടായ ആക്രമണം; കേരളത്തോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സുരക്ഷാവീഴ്ചയിൽ നടപടിക്ക് സാധ്യത

വാഗമൺ സിമി ക്യാമ്പ് കേസ്: കുറ്റം സമ്മതിച്ച് കൊടുംഭീകരൻ അബ്ദുൾ സുബ്ഹാൻ ഖുറേഷി; ഇന്ത്യൻ മുജാഹിദീൻ സ്ഥാപക നേതാവിന് 25 വർഷം തടവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies