കള്ളപ്രചാരണം വഴി വായടപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണ്; പറയേണ്ടത് ഇനിയും പറഞ്ഞു കൊണ്ടേയിരിക്കും; തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന നീചമായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് അനിൽ നമ്പ്യാർ
Monday, October 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

കള്ളപ്രചാരണം വഴി വായടപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണ്; പറയേണ്ടത് ഇനിയും പറഞ്ഞു കൊണ്ടേയിരിക്കും; തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന നീചമായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് അനിൽ നമ്പ്യാർ

Janam Web Desk by Janam Web Desk
Jul 26, 2023, 06:00 pm IST
A A
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മണിപ്പൂർ വിഷയത്തിൽ ഇസ്ലാമിക മതമൗലികവാദികളും സിപിഎം ഉൾപ്പെടെയുള്ളവരും കൈക്കൊണ്ട ഇരട്ടത്താപ്പിനെ ചൂണ്ടിക്കാണിച്ച മുതിർന്ന മാധ്യമ പ്രവർത്തകനും ജനം ടിവി പ്രോഗ്രാം ഹെഡുമായ അനിൽ നമ്പ്യാർക്കെതിരെ വ്യാപകമായ സൈബർ ആക്രമണം നടക്കുകയാണ്. ഇൻഡ്യാവിരുദ്ധർ കാലാകാലങ്ങളിൽ ഓരോ സമരങ്ങൾക്കും ഉപയോഗിക്കുന്ന ഹാഷ് ടാഗ് ക്യാംപെയ്‌നെ കളിയാക്കിക്കൊണ്ട് അദ്ദേഹം ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് വളച്ചൊടിച്ചു വ്യാപകമായ ദുഷ്പ്രചാരണം നടത്തുകയായിരുന്നു. ഇതിന്റെ ഭാഗമായി അനിൽ നമ്പ്യാരുടെ കുടുംബാംഗങ്ങളെ പോലും ആഭാസകരമായി പരാമർശിക്കുന്ന പ്രവണത ഇസ്ലാമിക തീവ്രവാദികളും സിപിഎമ്മുകാരും അടങ്ങുന്ന സൈബർ ഗുണ്ടകളുടെ ഭാഗത്തു നിന്നും ഉണ്ടായി. സിപിഎമ്മിനെതിരെ സോഷ്യൽ മീഡിയയിൽ ഇടപെടുന്നതിന്റെ വൈരാഗ്യം തീർക്കാൻ ഈ അവസരം അവർ ഉപയോഗിക്കുകയായിരുന്നു. എന്നാലിപ്പോൾ ഈ വിഷയത്തിൽ വിശദീകരണവുമായി വന്നിരിക്കുകയാണ് അനിൽ നമ്പ്യാർ. തന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് എതിരാളികളുടെ ദുഷ്പ്രചാരണങ്ങളെ അനിൽ നമ്പ്യാർ തുറന്നു കാട്ടുന്നത്.

അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ്ണരൂപം:

മുട്ടനാടുകളെ തമ്മിലടിപ്പിച്ചു ചോരകുടിയ്‌ക്കുന്ന ചെന്നായ്‌ക്കളുടെ കഥ എല്ലാവര്ക്കും അറിയാം ; വർത്തമാന കേരളത്തിൽ അഭിനവ ചെന്നായ്‌ക്കളുടെ എണ്ണം കൂടി വരികയാണ്. തക്കം പാർത്തിരുന്നു തമ്മിലടിപ്പിക്കുന്നവർ, ഇതുപോലെ തന്നെയാണ് കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നവരും. ഈ രണ്ടു കൂട്ടരും കേരളത്തിൽ ഉള്ളതൊന്നും കാണുന്നില്ല. പതിവു പോലെ വടക്കു നോക്കി വാളെടുക്കുന്നവർ ഇക്കുറി മണിപ്പൂരിൽ മുതലക്കണ്ണീർ ഒഴുക്കുകയാണ്. മണിപ്പൂരിൽ കുക്കികളും മെയ്തികളും തമ്മിലുള്ള തികച്ചും വംശീയമായ സംഘർഷത്തെ ഹിന്ദു ക്രിസ്ത്യൻ ലഹളയായി ചിത്രീകരിച്ച് കേരളത്തിൽ എങ്ങിനെ രാഷ്‌ട്രീയമായി മുതലെടുക്കാമെന്ന ഗവേഷണം നടത്തുകയാണിവർ.കമ്മികളും സുഡാപ്പികളും ഇക്കാര്യത്തിൽ മത്സരിക്കുകയാണ്. കേരളത്തിലെ ക്രിസ്ത്യാനികളിൽ ആശയക്കുഴപ്പം ഉണ്ടാക്കി മണിപ്പൂർ ഇവിടെ ആവർത്തിക്കുമെന്ന് ആശങ്കയുടെ വിത്ത് വിതക്കുകയാണ്.

ഭീതിയുടെയും വെറുപ്പിന്റെയും വ്യാപാരികളായ ഇവർ നടത്തുന്ന മുതലെടുപ്പ് രാഷ്‌ട്രീയംതുറന്നു കാട്ടുക എന്ന ഉദ്ദേശത്തോടെ ഇവരുടെ “സേവ് മണിപ്പൂർ” എന്ന പൊളിറ്റിക്കൽ ക്യാംപെയ്‌നെ കളിയാക്കി ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഫേസ്‌ബുക്കിൽ നേരത്തെ ലക്ഷദ്വീപിലെ രക്ഷിക്കാനും ഇക്കൂട്ടർ തെരുവിൽ ഇറങ്ങിയിരുന്നല്ലോ?പക്ഷെ ഞാനിട്ട പോസ്റ്റിനെ ഡിസ്റ്റോർട്ട് ചെയ്തും വക്രീകരിച്ചും ഈ കാളകൂടങ്ങൾ ഞാൻ മണിപ്പൂർ ജനതക്ക് എതിരാണെന്ന രീതിയിൽ കൊണ്ടെത്തിച്ചു. ഫേസ്‌ബുക്ക് പബ്ലിക്ക് ടോയ്‌ലറ്റായി കാണുന്നവർ എന്നെയും കടുംബത്തെയും വലിച്ചു കീറി അർമ്മാദിച്ചു. ഞാൺ പോസ്റ്റ് എഡിറ്റ് ചെയ്തിട്ടും അത്യന്തം നീചമായും നിന്ദ്യമായും ഇവർ സൈബർ അക്രമം തുടർന്നു.പിന്നീട് ഞാൻ പോസ്റ്റ് ഡിലീറ്റ് ചെയ്തു.അപ്പോഴേക്കും സ്‌ക്രീൻ ഷോട്ടുകൾ പാറിപ്പറന്നു.

മണിപ്പൂരിനെ മറയാക്കി ഈ വോട്ടു ബാങ്ക് രാഷ്‌ട്രീയം കളിക്കുന്നവരുടെ മുഖം മൂടി വലിച്ചു കീറാൻ തീർത്തും സദുദ്ദേശപരമായി ഇട്ട പോസ്റ്റാണ് ഈ ശവം തീനികൾ ആഘോഷിച്ചത്. മണിപ്പൂരിൽ എന്നല്ല അതിക്രമങ്ങൾക്കിരയാവുന്ന സ്ത്രീകൾ ലോകത്ത് ഒരിടത്തും ഉണ്ടാകരുത്. എന്നെ ക്രൂശിച്ചവർ കേരളത്തിലെ സ്ത്രീകൾ പ്രത്യേകിച്ച് അരികുവൽക്കരിക്കപ്പെട്ട സ്ത്രീകൾ അഭിമുഖീകരിക്കുന്ന ദുരനുഭവങ്ങൾ കാണുന്നില്ലേ.?
മണിപ്പൂരിൽ തലകുനിക്കുന്നവർ കേരളത്തിൽ തലകുമ്പിടാത്തത് എന്ത് കൊണ്ടാണ് .?

കേരളത്തിലെ സ്ത്രീകൾ ഇക്കൂട്ടർ കൊട്ടിഘോഷിക്കുന്ന സ്വാതന്ത്ര്യവും സമത്വവും അനുഭവിക്കുന്നുണ്ടോ.?ഇതൊക്കെ അറിയാമെന്നിട്ടും മണിപ്പൂരിലെ സ്ത്രീകളെ ഓർത്തു മാത്രം വിലപിക്കുന്നതിൽ ഒരു അജണ്ടയുണ്ട്. അത് കേരളത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കലും വർഗീയ വിദ്വേഷം പ്രചരിപ്പിക്കലുമാണ്. മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്‌ മുസ്‌ലിം ലീഗ് നടത്തിയ പ്രകടനത്തിൽ ഹിന്ദുക്കളെ ക്ഷേത്രങ്ങൾക്ക് മുൻപിൽ പച്ചക്ക് കത്തിക്കും എന്നല്ലേ മുദ്രാവാക്യം വിളിച്ചത്.എനിക്കെതിരെ സൈബർ ആക്രമണം നടത്തിയവരിൽ ആരെങ്കിലും ഇതിനെതിരെ പ്രതികരിച്ച് ഒരു പോസ്റ്റ് ഇട്ടോ? മണിപ്പൂരിൽ രണ്ടു സ്ത്രീകളെ വസ്ത്രാക്ഷേപം നടത്തിയതിൽ ഉറഞ്ഞു തുള്ളിയവർ എന്റെ വീട്ടിലെ സ്ത്രീകളെ പരസ്യമായി അപമാനിച്ചപ്പോൾ ആരെങ്കിലും പ്രതികരിച്ചോ. “കവിത കട്ട ടീച്ചറും” ബ്രണ്ണൻ കോളേജിൽ എന്റെ സഹപാഠി ആയതിൽ വേദനിക്കുന്ന സുഹൃത്തും സ്ത്രീ ജന്മങ്ങൾ ആണല്ലോ, എന്റെ വീട്ടിലെ സ്ത്രീകളെ തെറി വിളിച്ചുകൊണ്ടുള്ള പോസ്റ്റുകൾ കണ്ടിട്ടും അവരുടെ ഒന്നും ഉള്ളുലഞ്ഞില്ലല്ലോ?. മണിപ്പൂരിലെ സ്ത്രീകളുടെ കണ്ണീരു മാത്രമേ നിങ്ങളിൽ മനസ്താപമുണ്ടാക്കൂ എന്നുണ്ടോ?.
നിങ്ങളുടെ ഒക്കെ കാപട്യം തിരിച്ചറിയുന്ന ഒരു കാലം വരും. അന്ന് കൂടെ നടനാണവർ പോലും നിങ്ങളെ കല്ലെറിയും.എന്തായാലും മണിപ്പൂർ വിറ്റ് നിങ്ങളൊക്കെ പത്തു കാശുണ്ടാക്കുമോ എന്ന് കാണട്ടെ. കള്ളപ്രചാരണം വഴി എന്നെപോലുള്ളവരുടെ വായടപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണ്.പറയേണ്ടത് ഇനിയും പറഞ്ഞു കൊണ്ടേയിരിക്കും.

അനിൽ നമ്പ്യാർ വീഡിയോ പ്രസ്താവനയിൽ പറഞ്ഞു.

Tags: manipurANIL NAMBIAR
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

വീട്ടിൽ അതിക്രമിച്ചുകയറി 95 വയസ്സുകാരിയെ ആക്രമിച്ചു; വർക്കല സ്വദേശി സിയാദ് പിടിയിൽ

വീട്ടിൽ അതിക്രമിച്ചുകയറി 95 വയസ്സുകാരിയെ ആക്രമിച്ചു; വർക്കല സ്വദേശി സിയാദ് പിടിയിൽ

ശെടെ… തിരോന്തരവും തിരുവാന്‍ഡ്രം ഒന്നും അല്ലടെ, തിരുവനന്തപുരം…! ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ ‘തലസ്ഥാന’ ഉച്ചാരണം വൈറല്‍

ശെടെ… തിരോന്തരവും തിരുവാന്‍ഡ്രം ഒന്നും അല്ലടെ, തിരുവനന്തപുരം…! ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ ‘തലസ്ഥാന’ ഉച്ചാരണം വൈറല്‍

ഏഷ്യൻ ഗെയിംസ്: സ്റ്റിപ്പിൾ ചേസ് വനിതാ വിഭാഗത്തിൽ ഇന്ത്യക്ക് ഇരട്ട മെഡൽ തിളക്കം

ഏഷ്യൻ ഗെയിംസ്: സ്റ്റിപ്പിൾ ചേസ് വനിതാ വിഭാഗത്തിൽ ഇന്ത്യക്ക് ഇരട്ട മെഡൽ തിളക്കം

തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമല്ല ; കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്ലീം പെൺകുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്ന് കെ ടി ജലീൽ

തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമല്ല ; കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്ലീം പെൺകുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്ന് കെ ടി ജലീൽ

ഇന്ത്യ തേടുന്ന കൊടും ഭീകരൻ , ലഷ്കർ നേതാവ് അബ്ദുൾ റഹ്മാൻ മക്കിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി : മകനും , സുഹൃത്തിനും പിന്നാലെ ഭാര്യസഹോദരനെയും നഷ്ടപ്പെട്ട് ഹാഫീസ് സയീദ്

ഇന്ത്യ തേടുന്ന കൊടും ഭീകരൻ , ലഷ്കർ നേതാവ് അബ്ദുൾ റഹ്മാൻ മക്കിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി : മകനും , സുഹൃത്തിനും പിന്നാലെ ഭാര്യസഹോദരനെയും നഷ്ടപ്പെട്ട് ഹാഫീസ് സയീദ്

സംസ്ഥാനത്ത് സമാധാനം കൊണ്ടുവന്നതിനും , യുപിയെ കുറിച്ചുള്ള ധാരണ മാറ്റിയതിനും അഭിനന്ദനങ്ങൾ : യോഗിയെ പ്രശംസിച്ച് ബ്രിട്ടീഷ് എംപി വീരേന്ദ്ര ശർമ്മ

സംസ്ഥാനത്ത് സമാധാനം കൊണ്ടുവന്നതിനും , യുപിയെ കുറിച്ചുള്ള ധാരണ മാറ്റിയതിനും അഭിനന്ദനങ്ങൾ : യോഗിയെ പ്രശംസിച്ച് ബ്രിട്ടീഷ് എംപി വീരേന്ദ്ര ശർമ്മ

Load More

Latest News

ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ്; അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്തു;  തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ്; അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്തു; തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

കുടുംബാംഗങ്ങളുടേതടക്കം സ്വത്ത് വിവരങ്ങൾ വ്യാഴാഴ്ചയ്‌ക്കകം ഹാജരാക്കണം; കണ്ണന് നോട്ടീസ് നൽകി ഇഡി

കുടുംബാംഗങ്ങളുടേതടക്കം സ്വത്ത് വിവരങ്ങൾ വ്യാഴാഴ്ചയ്‌ക്കകം ഹാജരാക്കണം; കണ്ണന് നോട്ടീസ് നൽകി ഇഡി

വടക്കുംനാഥന്റെ മണ്ണിൽ സുരേഷ് ​ഗോപി ഉണ്ടാകും; ഒരു യാത്രകൊണ്ട് ഒന്നും അവസാനിക്കുമെന്ന് കരുതേണ്ട; അഴിമതിക്കാരെ തുറുങ്കിലടയ്‌ക്കുന്ന വരെ തൃശൂരിന്റെ മണ്ണിൽ സുരേഷ് ​ഗോപിയും ഞങ്ങളും സമരം തുടരും: കെ.സുരേന്ദ്രൻ

വന്ദേഭാരത്‌ എക്‌സ്പ്രസിനെ അട്ടിമറിക്കാന്‍ ശ്രമം; ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്; പാളത്തില്‍ പാറകല്ലുകളും കമ്പികളും കണ്ടത് ലോക്കോ പൈലറ്റുമാര്‍

വന്ദേഭാരത്‌ എക്‌സ്പ്രസിനെ അട്ടിമറിക്കാന്‍ ശ്രമം; ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്; പാളത്തില്‍ പാറകല്ലുകളും കമ്പികളും കണ്ടത് ലോക്കോ പൈലറ്റുമാര്‍

ചെന്നൈയില്‍ രണ്ടാം വിമാനത്താവളത്തിന് പദ്ധതിയിട്ട് കേന്ദ്രം; 2022 അവസാനത്തോടെ പ്രാരംഭ നടപടികള്‍ തുടങ്ങുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ

വിമാനയാത്രക്കിടയിൽ ആറുമാസം പ്രായമായ കുഞ്ഞിന് ശ്വാസതടസ്സം; ഡോക്ടർമാരുടെ സമയോചിതമായ ഇടപെടലിൽ പിഞ്ചുകുഞ്ഞിന് പുതു ജീവൻ

വൈദ്യശാസ്ത്ര നൊബേല്‍ രണ്ട് പേര്‍ക്ക്; പുരസ്‌കാരം കൊറോണയ്‌ക്കെതിരായ mRNA വാക്‌സിന്‍ വികസിപ്പിച്ചതിന്

വൈദ്യശാസ്ത്ര നൊബേല്‍ രണ്ട് പേര്‍ക്ക്; പുരസ്‌കാരം കൊറോണയ്‌ക്കെതിരായ mRNA വാക്‌സിന്‍ വികസിപ്പിച്ചതിന്

കുറ്റകൃത്യങ്ങളുടെ പട്ടികയിൽ രാജസ്ഥാൻ ഒന്നാമത്; അഗാധമായ വേദനയുണ്ടാകുന്നു: നരേന്ദ്രമോദി

കുറ്റകൃത്യങ്ങളുടെ പട്ടികയിൽ രാജസ്ഥാൻ ഒന്നാമത്; അഗാധമായ വേദനയുണ്ടാകുന്നു: നരേന്ദ്രമോദി

ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കിടെ മാല പൊട്ടിച്ചോടിയ മൂന്നംഗ സംഘം പിടിയിൽ; സ്ത്രീകളെ പിടികൂടിയത് ഓട്ടോ ഡ്രൈവർ

ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കിടെ മാല പൊട്ടിച്ചോടിയ മൂന്നംഗ സംഘം പിടിയിൽ; സ്ത്രീകളെ പിടികൂടിയത് ഓട്ടോ ഡ്രൈവർ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies