ജേഴ്‌സി പരസ്യത്തിലുണ്ട്, ടീമിലുണ്ടാകുമോ..?വിന്‍ഡീസ്‌ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം; ലോകകപ്പ് ടീമില്‍ പരിഗണിക്കുന്ന സഞ്ജുവിന് മികച്ച പ്രകടനം അനിവാര്യം
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജേഴ്‌സി പരസ്യത്തിലുണ്ട്, ടീമിലുണ്ടാകുമോ..?വിന്‍ഡീസ്‌ ഏകദിന പരമ്പരയ്‌ക്ക് നാളെ തുടക്കം; ലോകകപ്പ് ടീമില്‍ പരിഗണിക്കുന്ന സഞ്ജുവിന് മികച്ച പ്രകടനം അനിവാര്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2023, 07:00 pm IST
Facebook
Twitter
WhatsAppTelegram

ഋഷഭ് പന്തിന്റെ അസാന്നിദ്ധ്യത്തില്‍ ലോകകപ്പ് സ്‌ക്വാഡിലേക്ക് പരിഗണിക്കുന്നവരില്‍ ഏറെ മുന്‍പന്തിയിലാണ് മലയാളി താരം സഞ്ജു വി സാംസണിന്റെ പേര്. പക്ഷേ അത് ഉറപ്പാക്കണമെങ്കില്‍ സ്ഥിരതയുള്ള മികച്ച പ്രകടനങ്ങള്‍ ഈ മലയാളി താരത്തില്‍ നിന്നുണ്ടാകണം. ലോകകപ്പില്‍ കെ.എല്‍ രാഹുല്‍ പരിക്ക് മാറി മദ്ധ്യനിര ബാറ്ററായി എത്തിയാല്‍ ബാക്ക് അപ്പ് കീപ്പറായി ഒരാളെ ടീമിലുള്‍പ്പെടുത്തും. സഞ്ജുവിനൊപ്പം ഇഷാന്‍ കിഷനും ആ സ്ഥാനത്തിനായുള്ള ഓട്ടത്തിലാണ്.

രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാരായി ഉള്ള നിലയ്‌ക്ക് ഇഷാന്‍ കിഷന് ടീമില്‍ അവസരം ലഭിക്കുന്നത് കുറവാകും. കാരണം ഇഷാനും ടോപ്പ് ഓര്‍ഡര്‍ ബാറ്ററാണ്. അതേസമയം സഞ്ജു ഏത് പൊസിഷനിലും കളിക്കുമെന്നത് ഒരു എക്‌സ് ഫാക്ടറാണ്.

ഇതിനിടെ വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരക്ക് മുമ്പ് ടീം ഇന്ത്യയുടെ പുതിയ ഏകദിന ജേഴ്‌സി പുറത്തിറക്കി. ഡ്രീം ഇലവന്‍ ജേഴ്‌സി സ്പോണ്‍സര്‍മാരായി എത്തിയശേഷം പുറത്തിറക്കുന്ന ആദ്യ ഏകദിന ജഴ്സിയാണിത്.ക്യാപ്റ്റന്‍ രോഹിത് ശര്‍മയോ വിരാട് കോഹ്ലിയോ ഇല്ലാതെയാണ് ഇന്ത്യയുടെ പുതിയ ജേഴ്സി അവതരിപ്പിച്ചത്.ശുഭ്മാന്‍ ഗില്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, മലയാളി താരം സഞ്ജു സാംസണ്‍, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ തുടങ്ങിയ യുവനിരയാണ് പുതിയ ജഴ്സി ധരിച്ച് ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നത്.സീനിയര്‍ താരങ്ങളെ ഒഴിവാക്കി ജേഴ്സി പുറത്തിറക്കിയത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവിയിലേക്കുള്ള സൂചനയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Test Cricket ✅

On to the ODIs 😎📸#TeamIndia | #WIvIND pic.twitter.com/2jcx0s4Pfw

— BCCI (@BCCI) July 26, 2023

“>

 

അഡിഡാസ് ഇന്ത്യയുടെ കിറ്റ് സ്പോണ്‍സര്‍മാരായി എത്തിയശേഷം ആദ്യമായാണ് ഇന്ത്യ പരിമിത ഓവര്‍ പരമ്പര കളിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ അഡിഡാസ് ജേഴ്സി ധരിച്ചിറങ്ങിയ ഇന്ത്യക്ക് ജേഴ്സി സ്പോണ്‍സര്‍മാരുണ്ടായിരുന്നില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്ക് തൊട്ടു മുമ്പാണ് ബൈജൂസിന് പകരം ജേഴ്സി സ്പോണ്‍സര്‍മാരായി ഡ്രീം ഇലവന്‍ എത്തിയത്.വിന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്ക് ശേഷം അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലും ഏഷ്യാ കപ്പിലും ഇന്ത്യ കളിക്കുന്നുണ്ട്. ഈ പരമ്പരകളില്‍ ഇതേ ജഴ്സിയാവും ഇന്ത്യന്‍ ടീം ധരിക്കുക.

Tags: sanjuofsamsonJERSY
Share
Tweet
SendShare

More News from this section

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

ദേശീയപാതയില്‍ കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

Latest News

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies