പുല്ലരിയാൻപോയ കർഷകനെ ദുരൂഹ സാഹചര്യത്തിൽ കാണ്മാനില്ല; തിരച്ചിൽ തുടരുന്നു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുല്ലരിയാൻപോയ കർഷകനെ ദുരൂഹ സാഹചര്യത്തിൽ കാണ്മാനില്ല; തിരച്ചിൽ തുടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2023, 10:30 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: പുഴയോരത്ത് പുല്ലരിയാൻ പോയ കർഷകനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. വയനാട് മീനങ്ങാടിയിൽ കുണ്ടുവയൽ സ്വദേശി സുരേന്ദ്രൻ (55)നെയാണ് കാണാതായത്. ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. ഇയാൾ കുണ്ടുവയൽ ഭാഗത്ത് പുല്ലരിയാൻ പോകവെ ആയിരുന്നു കാണാതായത്. സുരേന്ദ്രനായുള്ള തിരച്ചിൽ വീട്ടുകാരും നാട്ടുകാരും തുടരുകയാണ്. മൃഗങ്ങൾ അക്രമിച്ചതാണോ എന്ന് സംശയം ഉണ്ട്.

സമീപത്തെ മുരണിയിലെ പുഴയിൽ മുതലയോ ചീങ്കണ്ണിയോ ഉണ്ടായിരുന്നോയെന്നും സംശയമുണ്ട്. സ്ഥലത്ത് കനത്തമഴ തുടരുന്നെങ്കിലും മഴയെ അവഗണിച്ചുള്ള തിരച്ചിൽ തുടരുകയാണ്. ഫയർ ഫോഴ്‌സും മീനങ്ങാടി പോലീസും ഗ്രാമപഞ്ചായത്ത് അധികൃതരും പൾസ് എമർജൻസി ടീം അംഗങ്ങളും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്. അതേസമയം മഴയെ തുടർന്ന് പുഴയിൽ വെള്ളം കൂടുതലായതിനാൽ നേരിട്ടുള്ള തിരച്ചിൽ പ്രയാസകരമാണ്.

സംഭവത്തിൽ സുരേന്ദ്രന് എന്താണ് സംഭവിച്ചതെന്നതിൽ വ്യക്തത വരാത്തതിനാൽ ഏത് രീതിയ്‌ക്ക് തിരച്ചിൽ നടത്തണം എന്നതും ബുദ്ധിമുട്ടായിരിക്കുകയാണ്. പ്രദേശത്തുള്ള പുഴയോരങ്ങളിൽ മുൻപ് ചീങ്കണ്ണികളെയോ മുതലകളെയോ കണ്ടിട്ടുണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ല. സുരേന്ദ്രനടക്കമുള്ള കർഷകർ സ്ഥിരമായി പുല്ലരിയാൻ വരുന്നയിടത്താണ് ഇദ്ദേഹത്തെ കാണാതായിരിക്കുന്നതെന്നത് നാട്ടുകാരെയും ആശങ്കയിലാക്കുന്നുണ്ട്.

Tags: keralaVAYANAD
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies