ഡബ്ല്യു.ഡബ്ല്യു.ഇ എന്ന പരിപാടിയിലൂടെ ലോകമൊട്ടാകെ ആരാധകരെ സൃഷ്ടിച്ച ഗുസ്തി താരമാണ് ഹള്‍ക്ക് എന്ന ടെറി ജീന്‍ ബൊലിയ. താരം മൂന്നാമതും വിവാഹിതനാകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. കാമുകി സ്കൈ ഡെയ്ലിയെയാണ് 69-കാരനായ ഹള്‍ക്ക് വിവാഹം കഴിക്കുന്നത്. രണ്ടാം ഭാര്യ ജെന്നിഫര്‍ മക്ഡാനിയയുമായി 2021-ല്‍ വേര്‍പിരിഞ്ഞ ശേഷമാണ് ഹള്‍ക്ക് സ്കൈയുമായുള്ള പ്രണയ ബന്ധം ആരംഭിക്കുന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു സുഹൃത്തിന്റെ വിവാഹ പരിപാടിക്കിടെയാണ് ഹള്‍ക്ക് സ്കൈയോട് വിവാഹഭ്യര്‍ഥന നടത്തിയത്. ഇതിന് പിന്നാലെയാണ് വിവാഹക്കാര്യവും ഹള്‍ക്ക് വെളിപ്പെടുത്തുന്നത്. 44-കാരിയായ സ്കൈയുടെ രണ്ടാമത്തെ വിവാഹമാണിത്. ആദ്യ വിവാഹത്തിൽ രണ്ച് കുട്ടികളാണുള്ളത്. യോഗ അദ്ധ്യാപികയും അക്കൗണ്ടന്റുമാണ് സ്കൈ.
1983-ലായിരുന്നു ഹള്‍ക്കിന്റെ ആദ്യ വിവാഹം. അമേരിക്കക്കാരിയായ ലിന്‍ഡ ക്ലാരിഡ്ജിനെയായിരുന്നു ആദ്യ ഭാര്യ. ആ ബന്ധം 26 വര്‍ഷത്തോളം നീണ്ടു നിന്നു. 2009-ല്‍ ഇരുവരും വേർപിരിഞ്ഞു. തൊട്ടടുത്ത വര്‍ഷം തന്നെ ഹള്‍ക്കിന്റെ രണ്ടാം വിവാഹവും നടന്നു. ജെന്നിഫര്‍ മക്ഡാനിയലായിരുന്നു രണ്ടാം ഭാര്യ. എന്നാല്‍ 11 വര്‍ഷത്തിന് ശേഷം 2021-ല്‍ ഇരുവരും വിവാഹമോചനം നേടുകയായിരുന്നു.
Comments