തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളേജിലെ 150 എം.ബി.ബി.എസ് സീറ്റുകൾക്ക് ദേശീയ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം നഷ്ടമായി. 50 വർഷത്തോളം പഴക്കമുളള മെഡിക്കൽ കോളേജിനാണ് മതിയായ അടിസ്ഥാന സൗകര്യങ്ങളും ഡോക്ടർമാരുടെയും സീനിയർ റസിഡൻസിന്റെയും കുറവ് മൂലം അംഗീകാരം നഷ്ടമായത്.
മെഡിക്കൽ കമ്മീഷൻ പരിശോധന നടത്തിയ ശേഷമാണ് പുതിയ ബാച്ചിലേക്കുള്ള 150 സീറ്റുകളുടെ അംഗീകാരം എടുത്തുകളഞ്ഞത്. അംഗീകാരം നഷ്ടമായ വിവരം ആരോഗ്യ സർവകലാശാല മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ അറിയിച്ചു. കമ്മീഷന്റെ പരിശോധനയിൽ പോരായ്മകൾ കണ്ടെത്തിയതിനെ തുടർന്നാണ് അംഗീകാരം നഷ്ടമായത്. ദേശീയ മെഡിക്കൽ കമ്മീഷൻ നടത്തിയ പരിശോധനയുടെ ഫലമായി കണ്ണൂർ, പരിയാരം മെഡിക്കൽ കോളേജുകളിലെ പി.ജി സീറ്റുകൾക്കും അംഗീകാരം നഷ്ടമായി.
Comments