മലപ്പുറം: ലൗ ജിഹാദിന് ഇരയായ പെൺകുട്ടിയെ സർക്കാർ മഹിളാ മന്ദിരത്തിൽ നിന്നും തട്ടിക്കൊണ്ടുപോയി. മലപ്പുറം നടുവട്ടം സ്വദേശി മുഹമ്മദ് ഷിബിലും സംഘവുമാണ്
തട്ടിക്കൊണ്ടുപോയത്. ഇന്നലെ വൈകുന്നേരം തവനൂർ സർക്കാർ മഹിളാ മന്ദിരത്തിൽ നിന്നാണ് പെൺകുട്ടിയെ തട്ടികൊണ്ടു പോയത്. യുവാവ് പെൺക്കുട്ടിയെ തട്ടികൊണ്ട് പോയെന്ന് ആരോപിച്ച് മാതാപിതാക്കൾ കുറ്റിപ്പുറം പോലീസിന് പരാതി നൽകി. മഹിളാ മന്ദിരം സൂപ്രണ്ടിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്നും ഷിബിലിന് നിരോധിത ഭീകരവാദ സംഘടനയായ പിഎഫ്ഐയുമായി ബന്ധമുണ്ടെന്നും പരാതിയിൽ പറയുന്നു. പെൺകുട്ടിക്ക പണം നൽകി നിർബന്ധിച്ച് മതപരിവർത്തനം നടത്തി വിവാഹം കഴിക്കാൻ ശ്രമിക്കുന്നെന്നാരോപിച്ച് കുടുംബം നേരത്തെ എൻ.ഐ.എയ്ക്ക് പരാതി നൽകിയിരുന്നു.
മലപ്പുറം സ്വദേശിയായ യുവാവും, കുടുംബവും ചേർന്ന നഗ്ന ചിത്രങ്ങൾക്കാട്ടി മകളെ ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്നു. മകളെ മതം മാറ്റിയാൽ വിദേശത്ത് നിന്ന് 25 ലക്ഷം രൂപ ലഭിക്കുമെന്ന് യുവാവിന്റെ സുഹൃത്തിന്റെ പിതാവ് പറഞ്ഞതായും മാതാപിതാക്കൾ എൻഐഎക്ക് നൽകിയ പരാതിയിൽ പറയുന്നു.
മുഹമ്മദ് ഷിബിൽ പെൺകുട്ടിയുമായുള്ള വിവാഹത്തിന് ജൂലൈ 5 ന് സബ് രജിസ്റ്റർ ഓഫീസിൽ അപേക്ഷ നൽകിയതായും , ആഗസ്റ്റ് 5 നകം ഈ വിവാഹം നടന്നേക്കാമെന്ന ഭീതിയും കുടുംബത്തിനുണ്ട് . സർക്കാർ സംവിധാനങ്ങൾ മതപരിവർത്തനത്തിന് സഹായകമാകുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Comments