കാത്തിരിപ്പ് അവസാനിച്ചു! കുറഞ്ഞ വിലയിൽ മികച്ച അനുഭവം നൽകാൻ അവൻ വരുന്നു; പോക്കോ പോഡ്‌സ് വയർലെസ് ഇന്ത്യയിലെത്തി; വിൽപന നാളെ മുതൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

കാത്തിരിപ്പ് അവസാനിച്ചു! കുറഞ്ഞ വിലയിൽ മികച്ച അനുഭവം നൽകാൻ അവൻ വരുന്നു; പോക്കോ പോഡ്‌സ് വയർലെസ് ഇന്ത്യയിലെത്തി; വിൽപന നാളെ മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2023, 07:09 pm IST
Facebook
Twitter
WhatsAppTelegram

ആദ്യത്തെ ട്രൂ വയർലെസ് ഇയർബഡ്‌സ് വിപണിയിൽ അവതരിപ്പിച്ച് ജനപ്രിയ സ്മാർട്ട് ഫോൺ ബ്രാൻഡായ പോക്കോ. ‘പോക്കോ പോഡ്‌സ്’ എന്ന പേരിലാണ് ഉപകരണം ഇന്ത്യൻ വിപണിയിലെത്തിയത്. ഏറെ സവിശേഷതകളുമായാണ് പോക്കോ പോഡ്‌സ് എത്തുന്നത്. 30 മണിക്കൂർ മ്യൂസിക്ക് പ്ലേ ബാക്ക് ടൈം നൽകുന്ന ബാറ്ററിയാണ് പ്രധാന സവിശേഷത. ഫ്‌ളിപ്പ്കാർട്ടിലൂടെയാണ് പോക്കോ പോഡ്‌സ് വിൽപനയ്‌ക്കെത്തുന്നത്.

ഈ ട്രൂ വയർലെസ് ഇയർബഡ്‌സിൽ എൻവയോൺമെന്റൽ നോയിസ് ക്യാൻസലേഷൻ സംവിധാനമൊരുക്കിയിട്ടുണ്ട്. ഇതുവഴി ചുറ്റുപാടിലെ ശബ്ദങ്ങളെ കുറച്ച് മികച്ച ഓഡിയോ ക്വാളിറ്റി നൽകാൻ കഴിയുന്നു. നീളമുള്ള സ്‌റ്റെലും സിലിക്കൺ ഇയർബഡ്‌സുമാണ് പോക്കോ അവതരിപ്പിച്ചിരിക്കുന്നത്. ചാർജിംഗ് കേയിസിന് മുട്ടയുടെ ആകൃതിയാണുള്ളത്. മുൻ വശത്ത് മഞ്ഞ നിറത്തിൽ പോക്കോ ബ്രാൻഡിംഗും നൽകിയിട്ടുണ്ട്. വിയർപ്പിൽ നിന്ന് സംരക്ഷണമേർപ്പെടുത്താനായി സ്വെറ്റ് പ്രൂഫ് സംവിധാനവും ഇതിലുണ്ട്.

ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഡിസൈൻ ചെയ്തതാണെങ്കിലും ആപ്പിൾ ഐഫോൺ ഉപയോക്താക്കൾക്ക് ബ്ലൂടൂത്ത് വഴി ഇയർബഡുകൾ ബന്ധിപ്പിക്കാൻ കഴിയും. 12 എംഎം എക്‌സ്ട്രാ ബാസ് ഡ്രൈവറുകളുമായാണ് ഇത് വരുന്നത്. ബ്ലൂടൂത്ത് 5.3 കണക്ടിവിറ്റിയുള്ള ഇതിൽ ഗൂഗിളിന്റെ ഫാസ്റ്റ് പെയർ സംവിധാനവുമുണ്ട്. ടച്ച് കൺട്രോൾസും പോഡ്‌സിൽ നൽകിയിരിക്കുന്നു. 10 മീറ്റർ വയർലെസ് റേഞ്ച് ഉണ്ടെന്ന് പറയപ്പെടുന്നു. ഇയർബഡുകൾ പൂർണ്ണമായി ചാർജ് ചെയ്യാൻ 1.5 മണിക്കൂർ വരെ എടുക്കുമെന്ന് കമ്പനി പറയുന്നു. കേസിൽ യുഎസ്ബി പോർട്ട് ആണോ മൈക്രോ യുഎസ്ബി പോർട്ട് ആണോ ഘടിപ്പിച്ചിരിക്കുന്നത് വ്യക്തമായിട്ടില്ല. 2,999 രൂപയാണ് ഇതിന്റെ യഥാർത്ഥ വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി ഇയർബഡ്‌സ് 1,199 രൂപയ്‌ക്ക് സ്വന്തമാക്കാവുന്നതാണ്. നാളെ മുതലാണ് ഫ്‌ളിപ്പ്കാർട്ടിൽ വിൽപന ആരംഭിക്കുക.

Tags: FLIPKARTSUB
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies