'ഡിഎംകെ അഴിമതിയുടെ പാർട്ടി' ; 'അഴിമതി അവസാനിപ്പിക്കാനും വികസനം ആരംഭിക്കാനും ബിജെപിയുടെ പദയാത്ര' ; 'എൻ മണ്ണ് എൻ മക്കൾ' പദയാത്ര ഉദ്ഘാടനം ചെയ്ത് അമിത് ഷാ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഡിഎംകെ അഴിമതിയുടെ പാർട്ടി’ ; ‘അഴിമതി അവസാനിപ്പിക്കാനും വികസനം ആരംഭിക്കാനും ബിജെപിയുടെ പദയാത്ര’ ; ‘എൻ മണ്ണ് എൻ മക്കൾ’ പദയാത്ര ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2023, 11:15 pm IST
Facebook
Twitter
WhatsAppTelegram

രാമേശ്വരം: ഏറ്റവും അഴിമതി നിറഞ്ഞ പാർട്ടിയാണ് ഡിഎംകെ എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തന്റെ രഹസ്യങ്ങൾ പുറത്തുപറയുമോയെന്ന് ഭയന്നാണ് മുഖ്യമന്ത്രി സ്റ്റാലിൻ സെന്തിൽ ബാലാജിയോട് രാജി ആവശ്യപ്പെടാത്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ നയിക്കുന്ന ‘എൻ മണ്ണ് എൻ മക്കൾ’ പദയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ അഴിമതിയെ തുടർന്ന് സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്തു. എന്നാൽ അയാൾ ഇപ്പോഴും മന്ത്രിയായി തുടരുകയാണ്. മുഖ്യമന്ത്രി സ്റ്റാലിൻ ബാലാജിയുടെ രാജി ആവശ്യപ്പെടില്ല, കാരണം സ്റ്റാലിന്റെ അഴിമതിയെ കുറിച്ചുള്ള രഹസ്യങ്ങൾ ബാലാജി പുറത്തുപറയുമോ എന്ന് സ്റ്റാലിന് ഭയമാണ്. നിങ്ങൾ ജനങ്ങളിലേക്ക് ഇറങ്ങിചെല്ലുമ്പോൾ അവർ ചിന്തിക്കുന്നത് നിങ്ങളുടെ അഴിമതികളെ കുറിച്ചാണ്, അതിനാൽ യുപിഎ എന്ന പേര്  മാറ്റിയതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നാണ് മുഖ്യമന്ത്രി സ്റ്റാലിനോടും കോൺഗ്രസിനോടും പറയാനുള്ളത്.

വെറുമൊരു രാഷ്‌ട്രീയ യാത്രയല്ല ഇത്. തമിഴ് ഭാഷ ലോകമെമ്പാടും പ്രചരിപ്പിക്കാനും തമിഴ്‌നാടിനെ കുടുംബ രാഷ്‌ട്രീയത്തിൽ നിന്നും അഴിമതിയിൽ നിന്നും മോചിപ്പിക്കാനും, സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെടുത്താനുമാണ് പദയാത്ര നത്തുന്നത്. അഴിമതി അവസാനിപ്പിക്കാനും  വികസനം ആരംഭിക്കാനുമുള്ള യാത്രയാണിത്. പദയാത്രയിലൂടെ അണ്ണാമലൈ തമിഴ് നാട്ടിലുടനീളം ദേശീയത സ്ഥാപിക്കാൻ പോകുകയാണ്. യുഎന്നിൽ ആദ്യമായി ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷയായ തമിഴിൽ സംസാരിച്ചത് പ്രധാനമന്ത്രിയാണ്.

കോൺഗ്രസ് നയിച്ച യുപിഎയുടെ ഭരണകാലത്താണ് ശ്രീലങ്കയിൽ തമിഴരുടെ കൂട്ടക്കൊല നടന്നത്, തമിഴ് മത്സ്യത്തൊഴിലാളികളുടെ ദുരിതത്തിന് ഉത്തരവാദികൾ ഡിഎംകെയും കോൺഗ്രസുമാണ് ‘ – അമിത് ഷാ പറഞ്ഞു.

രാമേശ്വരത്ത് നിന്ന് ആരംഭിച്ച പദയാത്ര ചെന്നൈയിൽ അവസാനിക്കും. സംസ്ഥാനത്തൊട്ടാകെയുള്ള 234 നിയമസഭാ മണ്ഡലങ്ങളിലുടെയും പദയാത്ര കടന്നുപോകും. ലോക് സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അടുത്ത വർഷം ജനുവരി 11-ന് സമാപിക്കും. ഗ്രാമപ്രദേശങ്ങളിൽ കാൽനടയായും നഗരങ്ങളിൽ വാഹനജാഥയുമായാണ് പദയത്ര കടന്നുപോകുക. 1068 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ബിജെപി അറിയിച്ചു.

Tags: tamil naduAmit ShahEn Mann En Makkal
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies