'ജീവനുവേണ്ടി നിന്റെ മുഖത്തേക്ക് ദയനീയമായി നോക്കിയപ്പോൾ അസ്ഫാക്കെ നിന്റെ ഉള്ളിൽ ഒരിറ്റു ദയയുടെ ലാഞ്ചന പോലും ഉണ്ടായില്ലേ': വിവേക് ഗോപൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ജീവനുവേണ്ടി നിന്റെ മുഖത്തേക്ക് ദയനീയമായി നോക്കിയപ്പോൾ അസ്ഫാക്കെ നിന്റെ ഉള്ളിൽ ഒരിറ്റു ദയയുടെ ലാഞ്ചന പോലും ഉണ്ടായില്ലേ’: വിവേക് ഗോപൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2023, 10:45 am IST
Facebook
Twitter
WhatsAppTelegram

ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ രോഷം പങ്കുവെച്ച് നടൻ വിവേക് ഗോപൻ. സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പും താരം പങ്കുവെച്ചു. മരണം പോലും തെല്ലൊന്ന് മടിച്ച് നിന്നിട്ടുണ്ടാകും എന്നാണ് സംഭവത്തിൽ വിവേക് ഗോപൻ പ്രതികരിച്ചത്. കുഞ്ഞിനോട് കാണിച്ച ക്രൂരതയിൽ നിന്ന് അയാൾ മനുഷ്യനല്ല മൃഗമാണെന്ന് ആരും വിശേഷിപ്പിക്കരുത്. കാരണം ഒരു മൃഗവും തന്റെ സഹജീവികളെ കാമവെറി പൂണ്ട് പിച്ചിച്ചീന്തി കൊന്നിട്ടില്ലെന്നും വിവേക് ഗോപൻ കൂട്ടിച്ചേർത്തു

വിവേക് ഗോപന്റെ വാക്കുകൾ ഇങ്ങനെ

മരണം പോലും തല്ലൊന്നും മടിച്ച് നിന്നിട്ടുണ്ടാകും ആ പിഞ്ചു പ്രാണനെ അടർത്തിക്കൊണ്ടുപോയ നിമിഷങ്ങളിൽ. വെറും അഞ്ചു വയസ്സ് മാത്രം..ഈ പിഞ്ചുകുഞ്ഞിലും കാമം കണ്ടെത്താൻ ശ്രമിച്ചവനെ, കൊന്നുകളഞ്ഞവനെ ഇവൻ ‘മനുഷ്യനല്ല മൃഗമാണ്’ എന്ന് ആരും വിശേഷിപ്പിക്കരുത്. കാരണം ഒരു മൃഗവും തന്റെ സഹജീവികളെ കാമവെറി പൂണ്ട് പിച്ചിച്ചീന്തി കൊന്നിട്ടില്ല. ഇത് നടന്നത് കേരളത്തിൽ ആയതുകൊണ്ട് മറ്റൊരു ഒറ്റപ്പെട്ട സംഭവമായേക്കാം. ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്‌ക്കളങ്കതയെ ചൂഷണം ചെയ്ത് മധുരം വാങ്ങി നൽകി പട്ടാപ്പകൽ പിച്ചിച്ചീന്തിയപ്പോൾ, ജീവനുവേണ്ടി അതേ നിഷ്‌കളങ്കതയോടെ നിന്റെ മുഖത്തേക്ക് ദയനീയമായി നോക്കിയപ്പോൾ അസ്ഫാക്കെ നിന്റെ ഉള്ളിൽ ഒരിറ്റു ദയയുടെ ലാഞ്ചന പോലും ഉണ്ടായില്ലേ. കണ്ണടയുന്നതിന് മുമ്പ് അവൾ നാം ഓരോരുത്തരെയും നോക്കി കാണില്ലേ?. അവൾ ഈ ലോകത്തെ നോക്കി അവസാനമായി ഒന്നുകൂടി പുഞ്ചിരിച്ചിട്ടുണ്ടാകില്ലേ?. ആരോടും പരാതി ഒന്നും പറഞ്ഞിട്ടുണ്ടാകില്ല അവൾ. പരിഭവവും ഉണ്ടാകില്ല.എങ്കിലും തുറന്നുപറയണം നാം ഓരോരുത്തരും. തെറ്റ് ചെയ്തവർ നാം തന്നെയാണ്.

ആർക്കും ഏത് നാട്ടിലും തൊഴിൽ ചെയ്ത് ജീവിക്കാൻ അവകാശമുണ്ട്. പക്ഷേ എല്ലാ കാര്യത്തിലും ഒരു വ്യവസ്ഥ ഉണ്ടാകണം. ഇതൊക്കെ എത്ര പറഞ്ഞതും കേട്ടതുമാണ്. ഒന്ന് പറഞ്ഞു അവസാനിപ്പിക്കാം ഈ സംഭവം ഉണ്ടായ ആലുവയിൽ തന്നെ എത്ര അന്യസംസ്ഥാന തൊഴിലാളികൾ ഉണ്ട്? അവർ ഏതു നാട്ടിൽ നിന്നും വരുന്നു? അവരുടെ മുൻകാല ജീവിതം എങ്ങനെയായിരുന്നു? ഇതിലൊന്നും ഭരണകൂടത്തിന് പോലീസിനോ വ്യക്തതയില്ല.. കണക്കുമില്ല എല്ലാം ഊഹമാണ്..ഓ മറന്നു..ഇതൊന്നും പറയാൻ പാടില്ലല്ലോ.. ക്ഷമിക്കുക…..വ്യവസ്ഥയോ? കണക്കോ? എന്തിനു? നമ്മൾ പ്രബുദ്ധർ അല്ലേ.. വരൂ ഒറ്റപ്പെട്ട സംഭവങ്ങൾ അടിക്കടി ഉണ്ടാകുമ്പോൾ നമുക്ക് ഹാഷ് ടാഗുകൾ നിരത്തി ആശ്വസിക്കാം..ചാനൽ ചർച്ചകളിൽ വിധി നിർണയിക്കാം.. നമുക്ക് ഉറങ്ങാം.. ഉണരുമ്പോൾ മറ്റൊരു കുഞ്ഞിന്റെ തേങ്ങൽ കാതിൽ മുഴങ്ങിയേക്കാം.. പുതിയ ഹാഷ്ടാഗുമായി നമുക്ക് വീണ്ടും ഒത്തുകൂടാം..കൂടുതൽ ഒന്നും പറയാനില്ല.

 

Tags: vivek gopan
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies