ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ നിര്‍മ്മിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സെപ്റ്റംബര്‍ മൂന്ന് രാത്രിയോടെ യാണ് നൂറ്റിപ്പതിനഞ്ചു ദിവസം നീണ്ടുനിന്ന ചിത്രീകരണം പൂര്‍ത്തിയായത്. ജനുവരി ഇരുപത്തിമൂന്നാം തീയതി തൊടുപുഴയിലാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. പിന്നീട് ഏഴു ഷെഡ്യൂളിലായി വ്യത്യസ്ഥ ലൊക്കേഷനിലൂടെയായിരുന്നു ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നുവന്നത്.
ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ഇരുപതാമതു ചിത്രം കൂടിയാണിത്. തൊടുപുഴക്കു പുറമേ കൊച്ചി , ശബരിമല, മുംബൈ എന്നിവിടങ്ങളാണ് ചിത്രീകരണം നടന്നത്. കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന പൊലീസ് പ്രൊസീജ്യര്‍ ഡ്രാമ ജോണറില്‍ കഥ പറയുന്ന ചിത്രത്തിലെ നായിക മീരാ ജാസ്മിനാണ്. കൂടാതെ സീനിയര്‍ അഭിനേതാക്കളായ ലാലു അലക്‌സ്, മനോജ്.കെ. ജയന്‍, മുകേഷ്, ജഗദീഷ്, ഇര്‍ഷാദ് അലി, പ്രമോദ് വെളിയനാട്, തുടങ്ങിയവരോടൊപ്പം പുതു തലമുറ സാന്നിദ്ധ്യമായ സജീവന്‍, ശ്രീനാഥ് ബാബു, കിരണ്‍ പീതാംബരന്‍, വിജി വിശ്വനാഥ്, ഭാമ അരുണ്‍, പ്രാര്‍ത്ഥന,
എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. ഇഷ്‌ക്ക്, ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.
തുടരും സിനിമയിലെ പ്രധാന സാങ്കേതിക വിദഗ്ദര്‍ തന്നെ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സംഗീതം. ജെയ്‌ക്ക് ബിജോയ്. ഷാജികുമാറാണ് ഛായാഗ്രാഹകന്‍.എഡിറ്റിംഗ്- ഷഫീഖ് വി.ബി ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം – ഗോകുല്‍ ദാസ്. മേക്കപ്പ് – റോണക്‌സ് സേവ്യര്‍. കോസ്റ്റ്യും – ഡിസൈന്‍ – മഷര്‍ ഹംസ, കോ-ഡയറക്ടര്‍ – ബിനു പപ്പു. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – മിറാഷ്ഖാന്‍. അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – അഫ്‌നാസ് . വി. സ്റ്റില്‍സ് – അമല്‍.സി. സദര്‍. പ്രൊഡക്ഷന്‍ മാനേജര്‍ -ജോമോന്‍ ജോയ്, ചാലക്കുടി. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്- എസ്സ.കെ.എസ്തപ്പാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സുധര്‍മ്മന്‍ വള്ളിക്കുന്ന്, സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.















