പാലക്കാട്: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്കൂട്ടറില്‍ നിന്ന് വീണ് പരിക്കേറ്റ യുവതി മരിച്ചു. കൊടുവായൂര്‍ വെമ്പല്ലൂര്‍ സ്വദേശി ബിന്ദുവാണ് മരണപ്പെട്ടത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ബിന്ദു തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ച ജോലിക്ക് പോവുമ്പോഴായിരുന്നു അപകടമുണ്ടായത്. കൊടുവായൂരിലെ തുണിക്കടയിലെ ജീവനക്കാരിയാണ് ബിന്ദു.
അതേസമയം, തെരുവ് നായയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് കുട്ടി രക്ഷപ്പെടുന്ന ദൃശ്യങ്ങളും പുറത്തുവന്നു. കപ്പൂർ പഞ്ചായത്തിലെ എഞ്ചിനീയർ റോഡിൽ കഴിഞ്ഞ ദിവസമാണ് സംഭവം. തെരുവ് നായയുടെ ആക്രമണത്തിൽ ഭയന്ന് കുട്ടി തൊട്ടടുത്തുള്ള വർക്ക് ഷോപ്പിലേക്ക് ഓടിക്കയറുകയായിരുന്നു. രണ്ട് തെരുവ് നായ്ക്കൾ ചേർന്നായിരുന്നു കുട്ടിയെ ആക്രമിക്കാനെത്തിയത്.
Comments