വണ്ണം കുറയ്ക്കാന്‍ ഇനി വളരെ എളുപ്പം ; ചില വഴികള്‍ പരിചയപ്പെടാം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വണ്ണം കുറയ്‌ക്കാന്‍ ഇനി വളരെ എളുപ്പം ; ചില വഴികള്‍ പരിചയപ്പെടാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2023, 06:21 pm IST
Facebook
Twitter
WhatsAppTelegram

ആരോഗ്യത്തോടെയിരിക്കണം എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ ഈ ആ​ഗ്രഹത്തിന് പലപ്പോഴും വിലങ്ങു തടിയാകുന്നത് അമിതമായ വണ്ണവും ശരീരഭാരവുമാണ്. ഡയറ്റും വ്യായാമവും പിന്തുടരണം എന്നതിനാൽ പലരും ശരീരഭാരം കുറയ്‌ക്കാനായി ശ്രമം നടത്താറില്ല. വണ്ണം കുറയ്‌ക്കാന്‍ ശരിക്കും എന്താണ് വഴിയെന്ന് ചിന്തിക്കുന്നവരാണ് പലരും. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ വണ്ണം കുറയ്‌ക്കാന്‍ കഴിയൂ എന്നാതാണ് സത്യം. വയറിലെ കൊഴുപ്പ് കുറയ്‌ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്. വണ്ണം കുറയ്‌ക്കാന്‍ പരീക്ഷിക്കാവുന്ന ചില എളുപ്പ വഴികള്‍ പറയാം.

ജങ്ക് ഫുഡ്

വണ്ണം കുറയ്‌ക്കാൻ ആദ്യത്തെ മാർ​ഗം ജങ്ക് ഫുഡ് ഒഴിവാക്കുക എന്നതാണ്. ജങ്ക് ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കണം. പകരം ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുക. പോഷകങ്ങളുടെ കലവറയായ ഇവ വിശപ്പിനെ നിയന്ത്രിക്കാനും വണ്ണം കുറയ്‌ക്കാനും സഹായിക്കും.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

രാവിലെ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം എന്നുള്ളതും അതിൽ പ്രധാനമാണ്. പ്രഭാത ഭക്ഷണം മുടക്കിയാൽ ഏതാനും മണിക്കൂറുകൾ കഴിയുമ്പോൾ വിശപ്പ് കൂടുതലായി അനുഭവപ്പെടും. ഇത് അമിതമായി ആഹാരം കഴിക്കുന്നതിനും തന്മൂലം അമിതവണ്ണത്തിനും വഴിയൊരുക്കുന്നു. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും കലോറി അടങ്ങിയ ഭക്ഷണത്തെ കുറയ്‌ക്കാനും സഹായിക്കും. അതുവഴി ശരീരഭാരം നിയന്ത്രിക്കാം. ‌

മുട്ട വയറിലെ കൊഴുപ്പ് കുറയ്‌ക്കാനും അമിതവണ്ണം കുറയ്‌ക്കാനും സഹായിക്കും. ഇതിനെല്ലാം ഉപരി മുട്ട പ്രോട്ടീനുകളുടെ കലവറ കൂടിയാണ്. രാവിലെ കഴിക്കുന്ന ഭക്ഷണത്തിനൊപ്പം മുട്ട കൂടി ഉൾപ്പെടുത്തണം. രാവിലെ ഒരു മുട്ട കഴിക്കുന്നതിലൂടെ ശരീര ഊർജ്ജം നിലനിർത്താനും സാധിക്കും. കൂടാതെ കലോറി വളരെ കുറവുമായതിനാൽ വണ്ണം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ മുട്ട കഴിക്കുന്നത് ഗുണം ചെയ്യും.

കോഫീ

കോഫിയിൽ കഫെയ്ൻ അടങ്ങിയിരിക്കുന്നതിനാൽ മെറ്റബോളിസം വർധിപ്പിച്ച് കൊഴുപ്പ് കുറയ്‌ക്കാൻ സഹായിക്കും. അതിനാൽ ദിവസവും പ്രഭാത ഭക്ഷണത്തോടൊപ്പം കോഫി കുടിക്കുന്നത് തൂക്കം കുറയ്‌ക്കാൻ ഉപകാരപ്പെടും.

ഫൈബര്‍ ധാരാളം അടങ്ങുന്ന ഭക്ഷണങ്ങള്‍

ഫൈബര്‍ ധാരാളം അടങ്ങുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതും വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്‌ക്കാം. നേന്ത്രപ്പഴത്തിൽ ശരീരത്തിന് ആവശ്യമായ ഫൈബറുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രവുമല്ല ഒരു നേന്ത്രപ്പഴം കഴിക്കുന്നതിലൂടെ ഒരു പരിധിവരെ വിശപ്പകറ്റാനും സാധിക്കും. ഒപ്പം ദഹനപ്രക്രീയ കൃത്യമായി നടക്കാനും കുടവയർ കുറഞ്ഞു തുടങ്ങാനും ഇത് സഹായിക്കുന്നതാണ്. കൂടതെ ശരീരത്തിനാവശ്യമായ ബാക്ടീരിയകളുടെ വർധനയ്‌ക്കും പഴം കഴിക്കുന്നത് സഹായിക്കും. കൂടാതെ മറ്റു ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഉണ്ടാകുന്ന അമിത കലോറി കുറയ്‌ക്കാനും പഴത്തിന് സാധിക്കും.

മിതമായ അളവില്‍ ഭക്ഷണം

വണ്ണം കുറയ്‌ക്കാന്‍ മിതമായ അളവില്‍ ഭക്ഷണം കഴിക്കണം. കൃത്യമായ അളവില്‍ മാത്രം ഭക്ഷണം പ്ലേറ്റിൽ വിളമ്പുക. ഇത് വണ്ണം കുറയ്‌ക്കാന്‍ സഹായിക്കുന്നതാണ്. നല്ല വിശക്കുന്നത് വരെ കാത്തിരിക്കാതെ കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. നല്ല വിശന്നാല്‍ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കൂടുതലാണ്. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക. വളരെ വേഗത്തില്‍ ഭക്ഷണം കഴിക്കാതെ, സാവധാനം ചവച്ചരച്ച് കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും. അതുവഴി വണ്ണം കുറയ്‌ക്കാനും സാധിക്കും.

Tags: foodHealthlife styleSUB
Share
Tweet
SendShare

More News from this section

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ കേസ്;പറവൂർ സ്വദേശിയായ പ്രതി പൂനെയിൽ പിടിയിൽ

നെന്മാറ ഇരട്ടക്കൊലക്കേസ്; മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കൾക്ക് കൈത്താങ്ങ്; സർക്കാർ ജോലി വേഗത്തിലാക്കുമെന്ന് രമേശ് ചെന്നിത്തല

Latest News

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

നവരാത്രി തിരക്ക്; തിരുവനന്തപുരം–മംഗളൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ, സർവീസ് ഒക്ടോബർ 20, 21 തീയതികളിൽ

ഏഷ്യന്‍ പാരാ ഗെയിംസ്: ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും; ഗെയിംസ് റെക്കോര്‍ഡോടെ മോന അഗര്‍വാള്‍

കള്ളക്കടൽ മുന്നറിയിപ്പ്; 1.4 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ; തിരുവനന്തപുരത്തും കന്യാകുമാരിയിലും കടലാക്രമണ സാധ്യത

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

ഫ്രാൻസിൽ സമരത്തിന്റെ മറവിലെ അക്രമങ്ങൾ അംഗീകരിക്കില്ല: മാക്രോൺ

മദ്യലഹരിയിൽ പിതാവിന്റെ കുത്തേറ്റു; കൊട്ടാരക്കരയിൽ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

സുതാര്യമായ മേൽക്കൂരയും വിശാലമായ ജനാലകളും; പശ്ചിമഘട്ടം കൺമുന്നിൽ; മധുര–ഗുരുവായൂർ എക്സ്പ്രസിൽ പ്രകൃതിഭംഗി ആസ്വദിക്കാം; വിസ്റ്റാഡോം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies