ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ടൂർണമെൻ്റാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പ്. ഇന്ത്യ വേദിയാകുന്ന മത്സരത്തിന്റെ ടിക്കറ്റ് വിൽപന ഓഗസ്റ്റ് പത്ത് മുതൽ ആരംഭിക്കും. ഒക്ടോബർ അഞ്ച് മുതൽ നവംബർ 19 വരെയാണ് മത്സരങ്ങൾ നടക്കുക. മത്സരങ്ങളുടെ പകുതിയിലധികം ടിക്കറ്റുകൾ ഓൺലൈനായാണ് വിൽപന നടക്കുക.
പേടിഎം, ബുക്ക് മൈ ഷോ എന്നീ ആപ്പുകൾ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക. ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ പ്രിന്റഡ് കോപ്പി ഉണ്ടെങ്കിൽ മാത്രമാണ് സ്റ്റേഡിയത്തിൽ പ്രവേശനാനുമതി ലഭിക്കൂ. വാങ്കഡെ സ്റ്റേഡിയത്തിലെയും കൊൽക്കത്തയിലും നടക്കുന്ന സെമി ഫൈനൽ മത്സരങ്ങളുടെ ടിക്കറ്റ് പേടിഎം വഴി മാത്രമാണ് ലഭിക്കുക.
ടിക്കറ്റ് നിരക്കുകൾ ജൂലൈ 30 മുതൽ അറിയാൻ കഴിയുമെന്നാണ് വിവരം. സ്റ്റേഡിയത്തിന്റെ പ്രധാന പരിപാടികൾക്കായി കാണികൾക്ക് പ്രവേശിക്കണമെങ്കിൽ അച്ചടിച്ച ടിക്കറ്റുകൾ തന്നെ അനിവാര്യമാണെന്ന് അധികൃതർ അറിയിച്ചു. സ്റ്റേഡിയത്തിന് പുറമേ ഇന്ത്യൻ ബോർഡ് ഓരോ നഗരത്തിലും കാണികൾക്ക് ടിക്കറ്റുകൾ ലഭ്യമാകും. ഒക്ടോബർ അഞ്ച് മുതലാകും ഇത് ലഭ്യമാകുക. ഐസിസിയ്‌ക്കും ബിസിസിഐയ്‌ക്കും ഓരോ മത്സരത്തിനും 300 ഹോസ്പിറ്റാലിറ്റി ടിക്കറ്റുകൾ വീതം ലഭിക്കും. ലീഗ് ഗെയിമുകൾക്കായി 1295 ടിക്കറ്റുകളും ഇന്ത്യയ്‌ക്കെതിരായ മത്സരങ്ങൾക്കും സെമിഫൈനലുകൾക്കും 1355 ടിക്കറ്റുകളും ഐസിസിയ്‌ക്ക് നൽകണം.
Comments