ന്യൂഡൽഹി: അമർനാഥ് തീർത്ഥാടനം നടത്തിയ യുഎസ് പൗരന്മാരെക്കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി. തന്റെ പ്രതിമാസ റേഡിയോ പ്രക്ഷേപണമായ മൻ കി ബാത്തിന്റെ 103-ാം പതിപ്പിലാണ് പ്രധാനമന്ത്രി യുഎസ് പൗരന്മാരെ കുറിച്ച് പരാമർശിച്ചത്. ഇന്ത്യൻ തീർത്ഥാടനങ്ങൾക്ക് ആഗോള തലത്തിൽ ലഭിക്കുന്ന സ്വീകര്യതയെ കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇത് പറഞ്ഞത്. കാലിഫോർണിയയിൽ നിന്നും അമർനാഥ് ക്ഷേത്രത്തിലേക്കായിരുന്നു ഇരുവരും തീർത്ഥാടനം നടത്തിയതെന്നും സ്വാമി വിവേകാനന്ദന്റെ അനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവർ തീർത്ഥാടനത്തിനെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
‘ലോകമെമ്പാടുമുള്ള ജനങ്ങൾ നമ്മുടെ അമർനാഥ് തീർത്ഥാടനത്തിന് എത്തുന്നുണ്ട്. ഇത്തരത്തിൽ കാലിഫോർണിയയിൽ നിന്ന് അമർനാഥ് തീർത്ഥാടനത്തിന് എത്തിയ രണ്ട് അമേരിക്കൻ സുഹൃത്തുക്കളെ കുറിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അമർനാഥ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് സ്വാമി വിവേകാനന്ദന്റെ അനുഭവങ്ങൾ അവർക്ക് പ്രചോദനമായി. ശിവ ഭഗവാന്റെ അനുഗ്രഹമായാണ് തീർത്ഥാടനത്തെ അവർ കരുതുന്നുത്. ഇത് ഇന്ത്യയുടെ മാത്രം പ്രത്യേകതയാണ്, രാഷ്ട്രം എല്ലാവരെയും സ്വീകരിക്കുകയും എല്ലാവർക്കും എന്തെങ്കിലുമൊന്ന് പ്രധാനം ചെയ്യുകയും ചെയ്യുന്നു’ – പ്രധാനമന്ത്രി പറഞ്ഞു.
സ്വാമി വിവേകാന്ദന്റെ അമർനാഥ് തീർത്ഥാടനമാണ് തങ്ങൾക്ക് പ്രചോദനമായതെന്ന് തീർത്ഥാടനത്തിന് ശേഷം യുഎസ് പൗരന്മാർ പറഞ്ഞിരുന്നു. സ്വാമി വിവേകാനന്ദന് അമർനാഥ് തീർത്ഥാടനത്തിൽ വിശേഷപ്പെട്ട അനുഭവമുണ്ടായതായി തങ്ങൾ വായിച്ചിട്ടുണ്ട്. അമർനാഥ് തീർത്ഥാടനം തങ്ങളുടെ സ്വപ്നമായിരുന്നുവെന്നും ഭഗവാൻ ഭോലേനാഥിന്റെ കൃപയാലാണ് തീർത്ഥാടനം സാധ്യമാതെയെന്നും അവർ പറഞ്ഞു. പറഞ്ഞറിയിക്കാൻ സാധിക്കാത്ത വിധമുള്ളതാണ് തങ്ങളുടെ അനുഭവമെന്നും യുഎസ് പൗരന്മാർ കൂട്ടിച്ചേർത്തു.
2023- അമർനാഥ് തീർത്ഥാടനത്തിൽ വിദേശ തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായത്. തീർത്ഥാടനം അതിർത്തികൾക്കപ്പുറം വ്യാപിക്കുന്നതാണ്. ലോകമെമ്പാടുമുള്ള നിരവധി ജനങ്ങൾ തീർത്ഥാടനത്തിന് എത്തിയത്. ജൂലൈ 1 ന് ആരംഭിച്ച തീർത്ഥാടനം ഓഗസ്റ്റ് 31 ന് സമാപിക്കും.
Comments