മുറുക്കി ചുവപ്പിക്കാൻ മാത്രമല്ല, ആരാരുമറിയാതെ പോയ ചില 'വലിയ' ഗുണങ്ങളും വെറ്റിലയ്ക്കുണ്ട്!
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുറുക്കി ചുവപ്പിക്കാൻ മാത്രമല്ല, ആരാരുമറിയാതെ പോയ ചില ‘വലിയ’ ഗുണങ്ങളും വെറ്റിലയ്‌ക്കുണ്ട്!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2023, 11:21 pm IST
FacebookTwitterWhatsAppTelegram

വെറ്റിലയെ മുറുക്കി ചുവപ്പിക്കുന്ന ഇല എന്നതിനപ്പുറത്തേക്ക് നമ്മളിൽ പലർക്കുമറിയില്ല. എന്നാൽ വളരെയധികം ഗുണങ്ങളുള്ള ഒന്നാണ് വെറ്റില. പല ആരോഗ്യപ്രശ്‌നങ്ങൾക്കും മികച്ച പരിഹാരവുമാണ് ഇത്. മുഖക്കുരുവിനും തലവേദന,ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവയ്‌ക്കുള്ള പരിഹാരമാണ് വെറ്റില.

1) ദന്തക്ഷയത്തെ തടയാൻ വെറ്റില സഹായിക്കും. പല്ലുകൾക്കും മോണകൾക്കും ആരോഗ്യം നൽകുന്നു. വായ്‌നാറ്റം തടയാനും ശ്വാസം പുതുമയുള്ളതാക്കാനും വെറ്റില സഹായിക്കും. വെറ്റില എണ്ണ ആയും ഉപയോഗിക്കാവുന്നതാണ്. എണ്ണ, വായിലെ രക്തസ്രാവം തടയുകയും ശുചിത്വം നിലനിർത്താനും സഹായിക്കുന്നു. വായിൽ കുരുക്കൾ ഉള്ളവർക്കും ഇത് ഉപയോഗിക്കാവുന്നതാണ്. ചെറുചൂടുള്ള വെള്ളത്തിൽ രണ്ടോ മൂന്നോ തുള്ളി വെറ്റിലയുടെ എണ്ണ കലർത്തി ദിവസവും രാവിലെ വായിൽ പുരട്ടിയാൽ വായുടെ ആരോഗ്യം മെച്ചപ്പെടും.

2) സൂര്യഘാതത്തെ തടയുന്നു. മിക്ക കുട്ടികൾക്കും സൂര്യാഘാതം ഏൽക്കുന്നതോടെ മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നു. ഇതിനെ തടയാൻ വെറ്റിലയ്‌ക്കാകും. വെറ്റില ഉരുട്ടി കുട്ടിയുടെ മൂക്കിൽ തിരുകുക, കുറച്ച് നേരം കിടത്തുക. ഇങ്ങനെ ചെയ്യുന്നത് മൂക്കിലെ രക്തസ്രാവത്തെ തടയും.

3) മഴക്കാലം ആയാൽ പലരും അനുഭവിക്കുന്ന പ്രശ്‌നമാണ് ചെവി വേദന. എന്നാൽ വെറ്റിലയിലുണ്ട് പരിഹാരം. ഇതിനായി വെളിച്ചെണ്ണയിൽ 5 മുതൽ 6 തുള്ളി വെറ്റില എണ്ണ അല്ലെങ്കിൽ നീര് ചേർക്കുക. ഈ തുള്ളികൾ ചെവിയിൽ ഇടുക. ചെവി വേദനയിൽ നിന്ന് ആശ്വാസം ലഭിക്കും.

4) ശരീരം അമിതമായി വിയർക്കുന്നുണ്ടോ, എങ്കിൽ വെറ്റില നീരോ എണ്ണയോ ചേർത്ത് കുളി പതിവാക്കുക. വിയർപ്പ് നാറ്റത്തിൽ നിന്ന് പരിഹാരം ലഭിക്കും.

5) കിഡ്നി പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് മൂത്രത്തിന്റെ ഒഴുക്ക് സുഗമമാക്കണമെങ്കിൽ വെറ്റില എടുത്ത് ചതച്ച് നീര് എടുത്ത് പാലിൽ കലക്കി കുടിച്ചാൽ മതി.

6) വയറുമായി ബന്ധപ്പെട്ട രോഗങ്ങൾക്കും വെറ്റില ഉത്തമമാണ്. ദഹനം ശരിയാകാനും മലബന്ധം അകറ്റാനും ഇത് ഉപകരിക്കും. വെറ്റില നീര് ചവച്ചിറക്കുക. അല്ലെങ്കിൽ രാത്രിയിൽ വെറ്റില ചതച്ച് അത് വെള്ളത്തിൽ ഇട്ട് വെയ്‌ക്കുക. ഇത് വെറും വയറ്റിൽ കുടിക്കുന്നത് മലബന്ധം അകറ്റും.

7) സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിലുണ്ടാകുന്ന ചൊറിച്ചിലിൽ നിന്ന്് മുക്തി നേടാനും വെറ്റില നല്ലതാണ്. കുളിക്കുന്ന വെള്ളത്തിൽ വെറ്റില തിളിപ്പിച്ച ഇലയിട്ട് കുളിക്കുക. പ്രസവം കഴിഞ്ഞ സ്ത്രീകളുടെ ജനനേന്ദ്രീയം ചുരുങ്ങാനും ഇത് മികച്ചതാണ്.

8) മുഖക്കുരു രഹിതവും മിനുസമാർന്നതുമായ ചർമ്മത്തിന് സഹായിക്കുന്നു. ചർമ്മത്തിലെ അലർജി, വരണ്ട ചർമ്മം മൂലമുണ്ടാകുന്ന തിണർപ്പ് എന്നിവ തടയാനും വെറ്റില സഹായിക്കുന്നു. കറുത്ത പാടുകളും സൂര്യാഘാതവും പോലും വെറ്റില കൊണ്ട് ചികിത്സിക്കാം.വെറ്റിലയുടെ നീരും മഞ്ഞളും ഒരുമിപ്പിച്ച് മുഖത്ത് പുരട്ടി കുറച്ച് ദിവസം പുരട്ടുന്നത് മുഖത്ത് മാറ്റങ്ങൾക്ക് കാരണമാകും.

9) തലവേദന ഒഴിവാക്കുന്നതിൽ വെറ്റിലയ്‌ക്ക് സവിശേഷ പ്രാധാന്യമുണ്ട്. ഇതിനായി വെറ്റില എടുത്ത് നെറ്റിയിൽ വെച്ചാൽ തലവേദനയിൽ നിന്ന് ആശ്വാസം ലഭിക്കും. പുതിയ വെറ്റില നീര് നെറ്റിയിൽ പുരട്ടുന്നതും തലയിലെ വേദന കുറയ്‌ക്കാൻ സഹായിക്കുന്നു.

10) മാനസികാരോഗ്യം മെച്ചപ്പെടുത്താനും ജാഗ്രത മെച്ചപ്പെടുത്താനും വെറ്റില ഇല സഹായിക്കും. വെറ്റില ജ്യൂസ് ഉണ്ടാക്കി അതിൽ ഒരു തരി തേൻ ചേർക്കുക, ഇത് പതിവായി കഴിക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യവും ഉണർവും മെച്ചപ്പെടുത്തും.

11) മുറിവ് ഭേദമാകാനും വെറ്റില ഉപയോഗിക്കാവുന്നതാണ്. വെറ്റിലയുടെ നീര് പിഴിഞ്ഞ് മുറിവിന് മുകളിൽ പുരട്ടുക,തുടർന്ന് പുതിയ പറിച്ചെടുത്ത വെറ്റില അതിന് മുകളിൽ വയ്‌ക്കുക. പിന്നാലെ തുണി കൊണ്ടോ ബാൻഡേജ് കൊണ്ട് കെട്ടുക.

12) ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ ചികിത്സിക്കുന്നതിൽ വെറ്റിലയ്‌ക്ക് കാര്യമായ പങ്കുണ്ട്. വെറ്റില ചൂടാക്കി അതിൽ കടുകെണ്ണ പുരട്ടി ഈ ഇലകൾ നെഞ്ചിൽ വെയ്‌ക്കുക, ആസ്ത്മ അനുഭവപ്പെടുമ്പോൾ, കറുവപ്പട്ട, ഏലക്ക എന്നിവയ്‌ക്കൊപ്പം പുതിയ വെറ്റിലയും തിളപ്പിക്കുക. കുറുകുന്നത് വരെ തിളപ്പിക്കണം. ഈ മിശ്രിതം ഇടയ്‌ക്കിടെ കഴിക്കുന്നത് ശ്വാസകോശ രോഗങ്ങൾക്ക് ശമനമാകും

13) നടുവേദന, കാലുവേദന, പേശീവേദന എന്നിവയ്‌ക്കും വെറ്റില പരിഹാരം നൽകും. വെളിച്ചെണ്ണയിൽ വെറ്റിലയുടെ നീരോ എണ്ണയോ കലർത്തി വേദനയുള്ള ഭാഗത്ത് പുരട്ടുക. ഇത് വേദന കുറയ്‌ക്കാൻ സഹായിക്കുന്നതിനൊപ്പം പേശീവലിവ് ഒഴിവാക്കുകയും ചെയ്യും.

14) ചുമയെ ചികിത്സിക്കാൻ സഹായിക്കുന്നു. വെറ്റില തിളപ്പിച്ച് അതിൽ കറുവാപ്പട്ടയും ഏലക്കായും ചേർത്ത് കുറുക്കുക തണുത്തുകഴിഞ്ഞാൽ, ഈ മിശ്രിതം കഴിക്കുക. ഇത് ചുമയും ജലദോഷവും കുറയ്‌ക്കും.

15) വയറിന് അസ്വസ്ഥതയുണ്ടെങ്കിൽ, വെറ്റിലയുടെ എണ്ണ വയറ്റിൽ മസാജ് ചെയ്യുന്നത് ശരീരത്തിൽ കാർമിനേറ്റീവ് ആസിഡുകൾ പുറപ്പെടുവിക്കും, ഇത് വയറുവേദനയിൽ നിന്ന് ആശ്വാസം നൽകാനും കഴിച്ച ഭക്ഷണം എളുപ്പത്തിൽ ദഹിപ്പിക്കാനും സഹായിക്കും. കുട്ടികളിൽ ദഹനം വർധിപ്പിക്കാൻ വെറ്റിലയുടെ നീര്  കുരുമുളക് ചേർത്ത് കുട്ടികൾക്ക് പതിവായി കൊടുക്കാം.

Tags: SUB
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies