ന്യൂഡൽഹി : സനാതനധർമ്മത്തിൽ ആകൃഷ്ടയായ മുസ്ലീം യുവതി കൃഷ്ണഭക്തയായി വൃന്ദാവനിലെത്തി . ഉത്തർപ്രദേശിലെ മൊറാദാബാദിലെ ജിഗർ കോളനിവാസിയായ ശബ്നം കുഞ്ഞുനാൾ മുതൽ വളർന്നത് വീട്ടിനുള്ളിലെ ഹിന്ദു വിഗ്രഹങ്ങൾ കണ്ട് തന്നെയാണ് .
പിതാവായ ഇക്രം ഹുസൈന് പിച്ചള പാത്രങ്ങളും വിഗ്രഹങ്ങളും നിർമ്മിക്കുന്ന ജോലിയായിരുന്നു. വീട്ടിൽ ദൈവത്തിന്റെ വിഗ്രഹങ്ങൾ ഉണ്ടാക്കുന്നത് കണ്ടാണ് അവൾ വളർന്നത്. അങ്ങനെ, ഈ വിഗ്രഹങ്ങളോടും അവയുമായി ബന്ധപ്പെട്ട ഹിന്ദുമതത്തോടും ശബ്നം ഏറെ അടുത്തു .
2000-ൽ ഡൽഹിയിലെ ഷഹ്ദാരയിലേയ്ക്ക് വിവാഹം കഴിച്ച് പോയെങ്കിലും വച്ച് 5 വർഷത്തെ ദാമ്പത്യജീവിതം 2005ൽ അവസാനിച്ചു . വിവാഹമോചനത്തിന് ശേഷം ഷബ്നം വീണ്ടും പിതാവിന്റെ അടുത്തേക്ക് മടങ്ങി .സ്വകാര്യ കമ്പനിയിൽ നല്ല ശമ്പളത്തിൽ ജോലി ലഭിച്ചെങ്കിലും കൃഷ്ണഭക്തിയിൽ ജീവിക്കാനായിരുന്നു ശബ്നയ്ക്ക് താല്പര്യം .
ഒടുവിൽ വീട്ടുകാരുടെ എതിർപ്പുകളെയും അവഗണിച്ച് ശബ്ന കൃഷ്ണന്റെ പ്രിയ സഖി മീരയുടെ പേര് സ്വീകരിച്ച് വൃന്ദാവനിലെത്തി . തന്റെ ജീവിതം മുഴുവൻ കൃഷ്ണഭക്തിയിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ശബ്ന പറയുന്നു.
Comments