‘ ആ സമയത്ത് അതിനു തയ്യാറായ രേവദിനെ ഞാന്‍ അഭിനന്ദിച്ചിരുന്നു , പക്ഷെ മാപ്പു പറഞ്ഞപ്പോൾ കൈപ്പാങ്ങിന് ഉണ്ടായിരുന്നെങ്കിൽ...‘ ; അന്‍വര്‍ സാദത്ത് എം.എല്‍.എ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ ആ സമയത്ത് അതിനു തയ്യാറായ രേവദിനെ ഞാന്‍ അഭിനന്ദിച്ചിരുന്നു , പക്ഷെ മാപ്പു പറഞ്ഞപ്പോൾ കൈപ്പാങ്ങിന് ഉണ്ടായിരുന്നെങ്കിൽ…‘ ; അന്‍വര്‍ സാദത്ത് എം.എല്‍.എ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2023, 06:05 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്തയാള്‍ പറഞ്ഞ കാര്യങ്ങൾ കള്ളമാണെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ. പെൺകുട്ടി അന്യസംസ്ഥാനക്കാരി ആയതിനാൽ അന്ത്യകർമങ്ങൾ ചെയ്യാൻ പൂജാരിമാർ തയാറായില്ലെന്ന വാദം തെറ്റാണെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് എംഎൽഎയുടെ പ്രതികരണം. അയാൾ കർമങ്ങൾ ചെയ്യാൻ യോഗ്യനല്ലെങ്കിൽ അതിനെ നിയമപരമായി നേരിടണമെന്നും അദ്ദേഹം അറിയിച്ചു. വാര്‍ത്തകള്‍ പുറത്തുവന്ന ശേഷമാണ് കാര്യങ്ങള്‍ വ്യക്തമായതെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു.

‘ഞാനിതിങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഈ കക്ഷി ഇത് ഏറ്റെടുക്കുകയായിരുന്നു. എനിക്കൊരു മുണ്ട് തന്നാൽ മതി ഞാൻ ചെയ്തോളാമെന്നാണു പറഞ്ഞത്. അവർ നോക്കുമ്പോൾ വേറെ ആളെ അന്വേഷിക്കാനുള്ള സമയമില്ല. അങ്ങനെയാണ് ഈ കക്ഷി കർമങ്ങൾ ചെയ്യുന്നത് . സംസ്‌കാരത്തിന് അല്‍പം മുമ്പാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കര്‍മം ചെയ്യാന്‍ ഒരാളെ കിട്ടുമോ എന്നന്വേഷിച്ചത് . ഉടനേ ചൂര്‍ണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷിനെ ഇക്കാര്യമറിയിച്ചു. അവര്‍ പറഞ്ഞതനുസരിച്ച് പഞ്ചായത്ത് മെമ്പര്‍ രമണന്‍ ചേലാക്കുന്ന് ആണ് ആളെ കൊണ്ടുവന്നത്. ആ സമയത്ത് അതിനു തയ്യാറായ ആളെ ഞാന്‍ അഭിനന്ദിച്ചിരുന്നു. എന്നാല്‍, മെമ്പറെ തെറ്റിദ്ധരിപ്പിച്ചാണ് അയാള്‍ എത്തിയതെന്നും പൂജാരിമാര്‍ വരാന്‍ തയ്യാറായില്ലെന്ന് പറഞ്ഞത് തെറ്റാണെന്നുമാണ് ഇപ്പോള്‍ മനസ്സിലാകുന്നത്. ഇയാള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യം പരിശോധിക്കുന്നുണ്ട്.’ അദ്ദേഹം വ്യക്തമാക്കി.

ഒരു ചെറുപ്പക്കാരൻ, അയാളുടെ വേഷമൊക്കെ കണ്ടില്ലേ, ആരായാലും വിശ്വസിച്ചു പോകും. വേറാരും വന്നില്ലാന്ന് അയാൾ പറഞ്ഞതു കളവാണെന്നാണു കരുതുന്നത്. രേവന്ത് പറഞ്ഞത് ആ മെമ്പർ അയാളുടെ ശുദ്ധമനസ്സുകൊണ്ട് വിശ്വസിച്ചു പോയതാകും.’– അൻവർ സാദത്ത് പറഞ്ഞു. രേവത് മാപ്പു പറഞ്ഞെന്നു മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ ‘മാപ്പു പറഞ്ഞപ്പോൾ കൈപ്പാങ്ങിന് ഉണ്ടായിരുന്നെങ്കിൽ അതാണ് ചെയ്യേണ്ടിയിരുന്നത്’ എന്ന് അദ്ദേഹം മറുപടി പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞതനുസരിച്ച് പരിചയമുള്ള ഏതാനും പൂജാരിമാരെ വിളിച്ചെങ്കിലും പെട്ടെന്ന് എത്താനുള്ള അസൗകര്യം മൂലമാണ് അവര്‍ വരാതിരുന്നതെന്ന്‌ ചൂര്‍ണിക്കര പഞ്ചായത്ത് മെമ്പര്‍ രമണന്‍ ചേലാക്കുന്ന് പറഞ്ഞു. ഒന്‍പത് മണിയ്‌ക്ക് സ്‌കൂളില്‍നിന്നും മൃതദേഹം എടുക്കണമായിരുന്നു. 8.50 ആയപ്പോഴാണ് കര്‍മിയെ കിട്ടുമോ എന്ന് പ്രസിഡന്റ് ചോദിക്കുന്നത്. പലരെയും വിളിച്ചെങ്കിലും അത്രവേഗത്തില്‍ എത്താന്‍ ആര്‍ക്കുമായിരുന്നില്ല. എങ്കിലും പൂജാദ്രവ്യങ്ങള്‍ സംഘടിപ്പിച്ചു. അപ്പോഴാണ് രേവദ് എന്നയാള്‍ തനിയ്‌ക്ക് കര്‍മങ്ങള്‍ അറിയാമെന്നും കുട്ടിയ്‌ക്കായി കര്‍മങ്ങള്‍ ചെയ്യാമെന്നും പറഞ്ഞുവന്നത്. ഇതിനുമുമ്പേ ഇയാള്‍ അവിടെ സജീവമായി ഉണ്ടായിരുന്നതായാണ് അറിയാന്‍ കഴിഞ്ഞത്.

പൂജാരിയെ അന്വേഷിക്കുന്നതും മറ്റും അയാള്‍ ഫോണ്‍ വിളിക്കുന്നതിലൂടെയും മറ്റും മനസ്സിലാക്കിയിട്ടുണ്ടാകാമെന്നും രമണന്‍ ചേലാക്കുന്ന് കൂട്ടിച്ചേര്‍ത്തു.

 

Tags: ANWAR SADATHRevath Babu
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies