ഇലക്ട്രിക് വാഹന ഉടമകൾക്കായി വിപുലമായ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ കാർഡ് (ആർഎഫ്‌ഐഡി) EZ ചാർജ് കാർഡ് അവതരിപ്പിച്ച് ഇവി ചാർജിംഗ് സൊല്യൂഷൻ പ്രൊവൈഡർ ടാറ്റ പവർ. സുരക്ഷിതമായ ചാർജിംഗ് സെഷനുകൾ കണ്ടെത്താനും തടസമില്ലാതെ യാത്ര ചെയ്യാനുമായി ഈ കാർഡ് സഹായിക്കും. കാർഡിൽ പതിപ്പിച്ച ചിപ്പാണ് ഇതിന് സഹായിക്കുന്നത്. ഉടമകളുടെ സ്വകാര്യവിവരങ്ങൾ പങ്കുവെയ്‌ക്കാതെ തന്നെ സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്. EZ ചാർജ് കാർഡിലെ RFID ടാപ്പുചെയ്ത് ചാർജിംഗ് പ്രക്രിയ ആരംഭിക്കാൻ കഴിയും. വാഹനം പൂർണ്ണമായി ചാർജ് ചെയ്തുകഴിയുന്നതോടെ ഉപയോക്താക്കൾക്ക് ആത്മവിശ്വാസത്തോടെ യാത്രകൾ ചെയ്യാമെന്ന് കമ്പനി പറഞ്ഞു.
റേഡിയോ ഫ്രീക്വൻസി ഐഡിന്റിഫിക്കേഷൻ (ആർഎഫ്‌ഐഡി) സംവിധാനമുപയോഗിച്ച് ഇലക്ട്രിക് വാഹന ഉപയോക്താക്കൾക്ക് വളരെ ലളിതമായ രീതിയിൽ കണ്ടെത്താൻ കഴിയുമെന്ന് ടാറ്റാ പവർ എംഡിയുമായ പ്രവീർ സിംഹ വ്യക്തമാക്കി. രാജ്യം മുഴുവൻ ഇത് വൈകാതെ വ്യാപിപിക്കുമെന്നും കമ്പനി അറിയിച്ചു.
ടാറ്റ പവറിന്റെ ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ 350-ലധികം നഗരങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത് ഇനിയും 550 നഗരങ്ങളിൽ കൂടി ഇത് വ്യാപിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യയിലെ ഇവി ഇക്കോസിസ്റ്റം കൂടുതൽ ശക്തിപ്പെടുത്താൻ കമ്പനി പ്രതിജ്ഞാബദ്ധമാണ്. അവരുടെ നിലവിലുള്ള ഇൻഫ്രാസ്ട്രക്ചറിൽ 40,000-ലധികം ഹോം ചാർജറുകൾ, 4000-ലധികം പൊതു, സെമി-പബ്ലിക് ചാർജിംഗ് പോയിന്റുകൾ, 250 ബസ് ചാർജിംഗ് പോയിന്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 25,000 ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാനാണ് ടാറ്റ പവർ ലക്ഷ്യമിടുന്നത്.
Comments