ഇന്ത്യയും മലാവിയുമായുള്ളത് ദീർഘകാല സൗഹൃദബന്ധം: രാഷ്ട്രപതി ദ്രൗപദി മുർമു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയും മലാവിയുമായുള്ളത് ദീർഘകാല സൗഹൃദബന്ധം: രാഷ്‌ട്രപതി ദ്രൗപദി മുർമു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2023, 09:36 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയും ആഫ്രിക്കൻ രാജ്യമായ മലാവിയുമായുള്ളത് ദീർഘകാല സൗഹൃദബന്ധമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും രാഷ്‌ട്രപതി പറഞ്ഞു. ഡൽഹിയിൽ മലാവി പാർലമെന്റ് പ്രതിനിധി സംഘവുമായി നടന്ന കൂടിക്കാഴ്ചയ്‌ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു രാഷ്‌ട്രപതി.

‘ജനാധിപത്യ മൂല്യങ്ങളിലുള്ള തങ്ങളുടെ വിശ്വാസമാണ് ഇന്ത്യയുടെയും മലാവിയുടെയും ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നത്. മലാവിയിലെ ഏറ്റവും വലിയ വ്യാപാര, സ്വകാര്യ നിക്ഷേപ പങ്കാളികളിൽ ഒന്നാണ് ഇന്ത്യ. ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങൾക്കായി തിരഞ്ഞെടുക്കപ്പെടുന്ന മലാവിയൻ പൗരന്മാരുടെ ഇഷ്ടകേന്ദ്രം കൂടിയാണ് നമ്മുടെ രാജ്യം. ഇന്ത്യയ്‌ക്ക് മലാവിയുമായി ശക്തമായ വികസന പങ്കാളിത്തമാണുള്ളത്. അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നിരവധി പദ്ധതികൾ മലാവിയിൽ നടപ്പിലാക്കിയിട്ടുണ്ടെന്നത് പ്രാധാന്യമേറിയ കാര്യമാണ്’ രാഷ്‌ട്രപതി പറഞ്ഞു.

ഡൽഹിയിലെത്തിയ മലാവി പ്രതിനിധി സംഘത്തെ ലോകസഭാ സ്പീക്കർ ഓം ബിർളയാണ് പാർലമെന്റ് യോഗത്തിലേക്ക് സ്വാഗതം ചെയ്തത്. ഉഭയകക്ഷി ചർച്ചകളിലൂടെ ആഫ്രിക്കൻ രാജ്യവുമായുള്ള ഇന്ത്യയുടെ ബഹുമുഖ സഹകരണം ശക്തിപ്പെടുത്തുമെന്ന് ഓം ബിർള ചൂണ്ടിക്കാട്ടി. ‘ഇന്ത്യയും മലാവിയും തമ്മിൽ സൗഹാർദ്ദപരമായ ബന്ധമാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മലാവി പ്രസിഡന്റ് ലാസറസ് മക്കാർത്തി ചക്വേരയുടെയും നേതൃത്വത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ ദിശയിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇരു രാജ്യങ്ങളും തങ്ങളുടെ പൗരന്മാരുടെ പ്രതീക്ഷകൾക്കും അഭിലാഷങ്ങൾക്കുമായാണ് പ്രവർത്തിക്കുന്നത്. മലാവിയുടെ സാമ്പത്തിക വികസനത്തിന് ഇന്ത്യ പൂർണ പിന്തുണ നൽകുമെന്നും ബിർള വ്യക്തമാക്കി.

Tags: Presidentdroupathy murmu
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies