നെഹ്‌റു ട്രോഫി വള്ളംകളി; മാസ്ഡ്രില്ലിൽ പങ്കെടുക്കാത്ത ക്ലബ്ബുകളുടെ ബോണസിൽ 50 ശതമാനം കുറവ്; നിർദ്ദേശങ്ങൾ ഇവയൊക്കെ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നെഹ്‌റു ട്രോഫി വള്ളംകളി; മാസ്ഡ്രില്ലിൽ പങ്കെടുക്കാത്ത ക്ലബ്ബുകളുടെ ബോണസിൽ 50 ശതമാനം കുറവ്; നിർദ്ദേശങ്ങൾ ഇവയൊക്കെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 12:16 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: ഓഗസ്റ്റ് 12-ന് പുന്നമടക്കായലിൽ നടക്കാനിരിക്കുന്ന 69-ാമത് നെഹ്‌റു ട്രോഫി വള്ളം കളിയുടെ മാസ്ഡ്രില്ലിൽ പങ്കെടുക്കാത്ത വള്ളങ്ങളുടെ ക്ലബ്ബുകൾക്ക് നൽകുന്ന ബോണസിൽ കുറവ് വരുത്തും. 50 ശതമാനമായിരിക്കും കുറവ് വരുത്തുക. വള്ളംകളിക്ക് മുന്നോടിയായി നടത്തിയ ക്യാപ്റ്റൻസ് ക്ലിനിക്കിലാണ് ടീം അംഗങ്ങൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി വിശദമാക്കിയത്.

ഈ വർഷം മുതൽ വനിത വള്ളങ്ങളിൽ ഉള്ളവർ യൂണിഫോമായ ട്രാക്ക് സ്യൂട്ടും ജേഴ്‌സിയും ധരിക്കണമെന്ന് നിബന്ധനകളിൽ പരാമർശിച്ചിട്ടുണ്ട്. സാരി ഉടുത്ത് ഇനി മുതൽ തുഴയാൻ സാധിക്കില്ല. വനിത വള്ളങ്ങളിൽ പരമാവധി അഞ്ച് പുരുഷന്മാർ മാത്രമേ ഉണ്ടായിരിക്കാൻ പാടുള്ളു. ഇവർ തുഴയലിൽ പങ്കെടുക്കാനും പാടില്ല. കൂടാതെ മത്സരങ്ങളിൽ പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങൾ, ചെറുവളളങ്ങൾ, വനിത വള്ളങ്ങൾ എന്നിവയുടെ പരിശീലനം ഏഴു ദിവസത്തിൽ കുറയാൻ പാടില്ല. പരിശീലനം നടത്തുന്ന ദിവസങ്ങൾ ബോട്ട് റേസ് കമ്മിറ്റി പരിശോധിക്കുന്നതായിരിക്കും. കുറവ് പരിശീലനം ശ്രദ്ധയിൽപെടുകയാണെങ്കിൽ ബോണസിന്റെ മൂന്നിൽ ഒന്ന് കുറവു വരുത്തുമെന്നും അധികൃതർ വ്യക്തമാക്കി. പങ്കെടുക്കുന്ന തുഴച്ചിൽക്കാർ നീന്തൽ പരിശീലനം ലഭിച്ചവരും 18-നും 55-നും ഇടയിൽ പ്രായമായവരും ആയിരിക്കണമെന്ന് നിർദ്ദേശങ്ങളിൽ പറയുന്നു.

ചുണ്ടൻ വള്ളങ്ങളിലെ തുഴച്ചിൽക്കാരുടെ എണ്ണം 75-നും 95-നും ഇടയിൽ ആയിരിക്കണം. എ ഗ്രേഡ് വെപ്പ് ഓടി വള്ളങ്ങളിൽ 45-60, ബി ഗ്രേഡ് വെപ്പ് ഓടി വള്ളങ്ങളിൽ 25-35, ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളങ്ങളിൽ 45- 60, ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളിൽ 25- 35, ഇരുട്ടുകുത്തി സി ഗ്രേഡ് വള്ളങ്ങളിൽ 25ൽ താഴെ മാത്രവും തുഴച്ചിൽകാരേ ഉണ്ടായിരിക്കാവൂ. ചുരുളൻ വള്ളങ്ങളിൽ 25- 35 തെക്കനോടി വനിതാ വളളത്തിൽ 30 ൽ കുറയാത്ത തുഴൽച്ചികാരേ കയറാവൂ. തുഴച്ചിൽകാർക്ക് പുറമേ നിലക്കാരും പങ്കായക്കാരും വള്ളത്തിൽ ഉണ്ടായിരിക്കണമെന്ന് നിർബന്ധമുണ്ട്. ചുണ്ടൻ വള്ളത്തിൽ ഇതര സംസ്ഥാനക്കാരായ തുഴച്ചിൽക്കാരുടെ എണ്ണം 25 ശതമാനത്തിൽ അധികമാകുവന്നത് അനുവദനീയമല്ല. നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി തുഴയുന്നതു ശ്രദ്ധയിലൽപ്പെട്ടാൽ അവരെ വളളംകളിയിൽ നിന്നും അയോഗ്യരാക്കുന്നതായിരിക്കും. മത്സര ദിവസം വളളങ്ങളിൽ പ്രദർശിപ്പിക്കുന്നതിനായി കമ്മിറ്റി തരുന്ന നമ്പരും നെയിം ബോർഡും (സ്പോൺസർഷിപ്പ്) നീളം കൂട്ടി തറയ്‌ക്കുകയോ മാറ്റിവയ്‌ക്കുകയോ ചെയ്യാൻ പാടില്ല. ടീം അംഗങ്ങൾ കൃത്യമായ അച്ചടക്കം പാലിക്കണമെന്നും അശ്ലീല പ്രദർശനം അച്ചടക്ക ലംഘനം എന്നിവ നടത്തുന്നവർക്ക് അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Tags: Nehru Trophy Vallam Kali
Share
Tweet
SendShare

More News from this section

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

Latest News

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies