തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം പാദ വാർഷിക പരീക്ഷ ഓഗസ്റ്റ് 16-ന് ആരംഭിക്കും. 24-ന് പരീക്ഷ അവസാനിക്കും. യുപി , ഹൈസ്‌കൂൾ തലങ്ങളി
ലെ പരീക്ഷകളാകും 16-ന് ആരംഭിക്കുക. എൽപി സ്‌കൂൾ പരീക്ഷകൾ 19 മുകൽ 24 വരെയായിരിക്കും. 25-ന് ഓണാഘോഷത്തോടെ സ്‌കൂളുകൾ അടയ്‌ക്കും. സെപ്റ്റംബർ നാലിനാണ് വീണ്ടും സ്‌കൂളുകൾ തുറക്കുക.
അക്കാദമിക് കലണ്ടർ പ്രകാരം 17-നാണ് പരീക്ഷ ആരംഭിക്കേണ്ടിയിരുന്നത്. സ്‌കൂളുകൾക്ക് പ്രവൃത്തി ദിനമായി പ്രഖ്യാപിച്ചിരുന്ന 19-നും പരീക്ഷ നിശ്ചയിച്ചിരുന്നു. എന്നാൽ അന്ന് മിക്ക സ്‌കൂളുകളിലും പിഎസ്‌സി പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് ഓണപ്പരീക്ഷകൾ ഒരുദിവസം മുൻപേ നടത്തുന്നത്. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലേക്കുള്ള ചോദ്യ പേപ്പർ പൊതുവിദ്യാഭ്യാസ വകുപ്പ് തന്നെ തയ്യാറാക്കി അച്ചടിച്ച് സ്‌കൂളുകളിലെത്തിക്കും. എന്നാൽ പ്ലസ് ടു പരീക്ഷകളുടെ ചോദ്യപേപ്പർ അതതു സ്‌കൂളുകൾ തന്നെ തയ്യാറാക്കണമെന്നാണ് നിർദ്ദേശം.
Comments