മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്ന ട്രാവൻകൂർ ഹൗസ് സംസ്ഥാന സർക്കാർ സ്വന്തമാക്കിയത് അനധികൃതമായി; കെട്ടിടം മഹാരാജാവിന്റെ സ്വകാര്യ സ്വത്തായ ഭൂമിയിലെന്ന് രാജകുടുംബം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്ന ട്രാവൻകൂർ ഹൗസ് സംസ്ഥാന സർക്കാർ സ്വന്തമാക്കിയത് അനധികൃതമായി; കെട്ടിടം മഹാരാജാവിന്റെ സ്വകാര്യ സ്വത്തായ ഭൂമിയിലെന്ന് രാജകുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 06:28 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഡൽഹിയിലെ ട്രാവൻകൂർ ഹൗസ് സംസ്ഥാന സർക്കാർ നവീകരിച്ച് ഉദ്ഘാടനം ചെയ്യുന്നതിനെതിരെ തിരുവിതാംകൂർ രാജകുടുംബം. മഹാരാജാവിന്റെ സ്വകാര്യ സ്വത്തായ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന കെട്ടിടം രാജകുടുംബത്തിന്റെ അംഗീകാരം ഇല്ലാതെ സംസ്ഥാന സർക്കാർ നവീകരിച്ച് ഉദ്ഘാടനം നടത്തുന്നുമെന്നാണ് രാജ കുടുംബം ആരോപിക്കുന്നത് ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിലെ വിവിധ വകുപ്പുകൾക്കും ഡൽഹി മുനിസിപ്പൽ കോർപറേഷനും രാജകുടുംബം പരാതി നൽകി. ആഗസ്റ്റ് നാലിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ നവീകരിച്ച ട്രാവൻകൂർ ഹൗസ് ഉദ്ഘാടനം നിർവഹിക്കുന്നത്.

1948-ലെ ഉടമ്പടി അനുസരിച്ച് തിരുവിതാംകൂർ മഹാരാജാവിന്റെ സ്വകാര്യ സ്വത്തുക്കളിൽ ഉൾപ്പെടുത്തിയതുമായ ഭൂമിയാണ് ട്രാവൻകൂർ ഹൗസ് സ്ഥിതി ചെയ്യുന്നത്. 14 ഏക്കറിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. 1948 മാർച്ച് ഒന്നുമുതൽ സോവിയറ്റ് എംബസിക്ക് 10 വർഷത്തേക്ക് പാട്ടത്തിനു നൽകിയിരുന്നു. 3500 രൂപ നിരക്കിലാണ് ഭൂമിയും കെട്ടിടവും മാസവാടകയ്‌ക്ക് നൽകിയത്. ഈ പാട്ടക്കാലാവധി അവസാനിച്ചതൊടെ സ്ഥലം സംസ്ഥാന സർക്കാരിന്റെ പക്കലായെന്നാണ് പരാതി. രാജകുടുംബത്തിന്റെ അംഗീകാരമോ കരാറോ ഇത് സംബന്ധിച്ച് ഉണ്ടാക്കിയില്ലെന്നും രാജകുടുംബം ആരോപിക്കുന്നു.

ഭരണഘടനയുടെ ആർട്ടിക്കിൾ 363 പ്രകാരം ഇന്ത്യൻ യൂണിയനുകളുമായി ലയിച്ച ഘട്ടത്തിൽ രാജകുടുംബാംഗങ്ങളുമായി ഉണ്ടാക്കിയ കരാറുകൾക്ക് നിയമ
സംരക്ഷണമുണ്ട്. ഇതിനാൽ തിരുവിതാംകൂർ രാജകുടുംബത്തിന്റെ അനുമതിയില്ലാതെ ഈ സ്വത്തിൽ മാറ്റം വരുത്താനാകില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി പോലുമില്ലാതെയാണ് സംസ്ഥാന സർക്കാർ കോടികൾ ചെലവാക്കി നവീകരണം നടത്തിയതെന്ന് രാജകുടുംബം ആരോപിക്കുന്നു. രാജകുടുംബാംഗമായ ആദിത്യ വർമ ഉടമസ്ഥാവകാശം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് 2019ൽ ന്യൂഡൽഹി ലാൻഡ് ആൻഡ് ഡവലപ്മെന്റ് കമ്മീഷണർക്ക് അപേക്ഷ നൽകിയിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനോടു കമ്മീഷണർ വിശദീകരണം തേടിയെങ്കിലും ഇതുവരെ തുടർ നടപടികളുണ്ടായിട്ടില്ല.

Tags: Delhikerala gov
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies