ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് കലാസംവിധായകൻ നിതിൻ ചന്ദ്രകാന്ത് ദേശായിയുടെ ആത്മഹത്യയ്‌ക്ക് പിന്നിൽ വൻ സാമ്പത്തിക ബാദ്ധ്യതയെന്ന് റിപ്പോർട്ട്. ഒരു സ്വകാര്യ ധനകാര്യ കമ്പനിയിൽ നിന്ന് 185 കോടി രൂപ ദേശായി വായ്പ എടുത്തിരുന്നു. സ്വത്തുക്കളും വസ്തുവകകളും പണയപ്പെടുത്തിയിരുന്നു.എന്നാൽ തിരിച്ചടവ് മുടങ്ങുകയും അതിന് പിന്നാലെയുണ്ടായ ഭീമമായ 252 കോടി സാമ്പത്തിക ബാദ്ധ്യതയാണ് ദേശായി ആത്മഹത്യ ചെയ്യാനുള്ള കാരണമെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇന്ന് രാവിലെയാണ് നിതിൻ ദേശായിയെ മുംബൈ കർജാത്തിൽ സ്വന്തം ഉടമസ്ഥതയിലുള്ള എൻ.ഡി സ്റ്റുഡിയോയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
പ്രശസ്‌തമായ നിരവധി സിനിമകളുടെ ദൃശ്യഭംഗിയെ മാറ്റിമറിച്ച ദേശായിയോട് ഇന്ത്യൻ സിനിമയ്‌ക്ക് ഒരുപാട് കടപ്പെട്ടിരിക്കുന്നു. 30 വർഷത്തെ കരിയറിൽ നൂറിലധികം സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രമേഖലയിലെ ഏറ്റവും മികച്ച കലാസംവിധായകരിൽ ഒരാളായിരുന്നു നിതിൻ ദേശായി.
Comments