യുട്യൂബിൽ വീഡിയോ കാണുമ്പോൾ ഉണ്ടാകുന്ന പ്രധാന പ്രശ്നം10 മിനിറ്റുള്ള വീഡിയോ കണ്ടുതീര്‍ക്കാന്‍ മൂന്ന്,നാല് പരസ്യങ്ങൾ കാണേണ്ട അവസ്ഥയാണ്. എന്നാൽ, ഇത് ഒഴിവാക്കാൻ വഴിയുണ്ടെന്ന കാര്യം എല്ലാവർക്കും അറിയണമെന്നില്ല. ഇതിനുവേണ്ടി യുട്യൂബ് കാണാന്‍ പ്രീമിയം അക്കൗണ്ട് എടുത്താൽ മതിയാകും.139 രൂപയാണ് ഇതിന് വേണ്ടിയുള്ള മാസവരിസംഖ്യ.
പ്രീമിയം എടുക്കുന്നവരും ലാഭം കണ്ടെത്താൻ ശ്രമിക്കുന്നുണ്ടാകും ഇതിനുവേണ്ടി 3 മാസത്തേക്കു സൗജന്യമായി ഉപയോഗിക്കാൻ പറ്റിയ ഒരു ടിപ് ഉണ്ട്. ഇതിനുവേണ്ടി യുട്യൂബ് ആപ് തുറന്ന് നിങ്ങളുടെ പ്രൊഫൈൽ ഐക്കൺ ടാപ്പ് ചെയ്‌ത് YouTube Premium തിരഞ്ഞെടുക്കുക. തുടർന്ന് 3 മാസത്തെ സൗജന്യ പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ ടാപ്പ് ചെയ്‌ത് നിങ്ങളുടെ ബാങ്ക് കാർഡ് വിശദാംശങ്ങളും നൽകുക.
തുടർന്നു നിങ്ങൾക്ക് മൂന്നുമാസത്തോളം സൗജ്യമായി YouTube Premium ഉപയോഗിക്കാൻ സാധിക്കും. ഇതിനുശേഷം പ്രതിമാസം 129 രൂപ നൽകേണ്ടിവരും. നിരക്കുകൾ ഒഴിവാക്കുന്നതിന് വേണ്ടി ഓഫർ കാലഹരണപ്പെടുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഉപയോക്താക്കൾക്ക് സബ്‌സ്‌ക്രിപ്‌ഷൻ റദ്ദാക്കിയാൽ മതിയാകും.















