അത്ഭുതങ്ങൾ നിറഞ്ഞിരിക്കുന്ന ഇടമാണ് വടക്ക് കിഴക്കൻ ഇന്ത്യ. വ്യത്യസ്തയാർന്ന പ്രകൃതി ഭംഗിയും അതിവ്യത്യസ്തയാർന്ന മനുഷ്യജീവിതങ്ങളുടെയും സംഗമഭൂമി. നിരവധി പേരാണ് ദിനംപ്രതി ഇവിടേയ്‌ക്കെത്തുന്നത്. അതുപോലെ തന്നെ കുറഞ്ഞ ചെലവിൽ വടക്ക് കിഴക്കൻ ഇന്ത്യ സന്ദർശിക്കാൻ അവസരമൊരുക്കുകയാണ് ഐആർസിടിസി.
ചെന്നൈയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. തുടർന്ന് ഗുവാഹത്തിയും ചിറാപുഞ്ചിയും കാസിരംഗയുമൊക്കെ കണ്ട് മടങ്ങി വരാനുള്ള യാത്രയുടെ ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു. ആറ് രാത്രിയും ഏഴ് പകലും നീണ്ട് നിൽക്കുന്നതാണ് യാത്ര. 2023 നവംബർ 25, 2024 ഫെബ്രുവരി 10 എന്നിങ്ങനെ രണ്ട് തീയതികളിലായാണ് യാത്ര പുറപ്പെടുക.
ചെന്നൈയിൽ നിന്ന് വൈകുന്നേരം വിമാനം പുറപ്പെടും. രാത്രിയോടെ ഗുവാഹത്തിയിലെത്തും. രണ്ടാം ദിവസം പ്രസിദ്ധമായ കാമാഖ്യ ദേവീ ക്ഷേത്ര ദർശനത്തോടെ യാത്രയ്‌ക്ക് ശുഭാരംഭമാകും. തുടർന്ന് ഷില്ലോംഗ്, ഉമിയം തടാകം, ഡോൺ ബോസ്‌കോ മ്യൂസിയം എന്നിവിടങ്ങളും സഞ്ചാരികൾക്ക് സന്ദർശിക്കാവുന്നതാണ്. മൂന്നാം ദിനം ചിറാപുഞ്ചിയിലേക്കാണ് യാത്ര. നോഹ്കലിലെ വെള്ളച്ചാട്ടം, മൗസ്മായി ഗുഹകൾ എന്നിവയും കണ്ട് മടങ്ങാവുന്നതാണ്. നാലാം ദിനം ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമത്തിലേക്കാണ് യാത്ര. മാവ്‌ളിനോങ് ഗ്രാമം സന്ദർശിച്ചതിന് ശേഷം ധാവ്കി നദിയും സഞ്ചാരികൾക്ക് കാണാവുന്നതാണ്. അഞ്ചാമത്തെ ദിവസം കാസിരംഗ ദേശീയോദ്യാനം സന്ദർശിക്കും. അന്ന് രാത്രിയിൽ അവിടെ തങ്ങും. ആറാം ദിനമാണ് സെൻട്രൽ റേഞ്ചിലൂടെയുള്ള ജീപ്പ് സവാരി. ഏഴാം ദിനം, ബാലാജി ക്ഷേത്രം, കലാക്ഷേ.ത്ര എന്നിവിടങ്ങൾ സന്ദർശിക്കാനുള്ള അവസരം. ,തുടർന്ന് വൈകുന്നേരത്തോടെ വിമാനയാത്ര. രാത്രി 9-ന് ചെന്നൈ വിമാനത്താവളത്തിലെത്തുന്നതോടെ യാത്ര അവസാനിക്കുന്നു.
വിമാനയാത്ര, താമസം, ഭക്ഷണം ജീപ്പ് സവാരി, ഐആർസിടിസി ടൂർ മാനോജരുടെ സേവനം, ട്രാവൽ ഇൻഷുറൻസ് എന്നിവയും നിരക്കിൽ ഉൾപ്പെടുന്നു. സിംഗിൾ ഒക്യുപൻസിയിൽ 53,600 രൂപ, ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 47,500 രൂപ, ട്രിപ്പിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 44,500 രൂപ എന്നിങ്ങനെയും കുട്ടികൾക്ക് 5-11 പ്രായപരിധിയിൽ ബെഡ് ആവശ്യമുള്ളവർക്ക് 42,500 രൂപയും ബെഡ് വേണ്ടെന്നുണ്ടെങ്കിൽ 38,500 രൂപയും നിരക്ക് വരും. കൂടുതൽ വിവരങ്ങൾക്ക് ഐആർസിടിസി ടൂറിസം നോർത്ത് ഈസ്റ്റ് പാക്കേജ് SMA15 സന്ദർശിക്കുക.
Comments