ഹൈന്ദവ വിശ്വാസ പ്രകാരം ഏതൊരു ശുഭകാര്യത്തിനും മുമ്പ് ഗണപതിയെ പ്രീതിപ്പെടുത്തുന്നത് നല്ലതാണ്. ഗണപതിയെ വന്ദിച്ചുകൊണ്ട് ആരംഭിക്കുന്ന കാര്യങ്ങൾക്ക് പൂർണ ഫലപ്രാപ്തി ലഭിക്കുമെന്നാണ് വിശ്വാസം. ശിവപാര്‍വതി പുത്രനായ ഗണപതി ദേവന്മാരില്‍ പ്രഥമ സ്ഥാനീയനായാണ് അറിയുന്നത്.
നിരവധി പേരുകളിലാണ് ഗണപതി അറിയപ്പെടുന്നത്. ഗണേശന്‍ എന്നത് ഒരു സംസ്കൃത പേരാണ്. ഇതിനർത്ഥം ഗണങ്ങളുടെ ഈശൻ എന്നാണ്. ശിവ-പാര്‍വതി പുത്രന്‍ പൊതുവെ അറിയപ്പെടുന്ന ‘ഗണപതി’ എന്ന പേരിന്റെ അർത്ഥവും ഇതു തന്നെയാണ്. ജ്ഞാനത്തിന്റെയും ഭാഗ്യത്തിന്റെയും അധിപനായ ഗണപതിയുടെ പ്രധാനപ്പെട്ട എട്ട് വ്യത്യസ്ത നാമങ്ങളും അവയുടെ അര്‍ത്ഥങ്ങളും നോക്കാം.
ഗജാനന്‍
ആനയുടെ (ഗജം- ആന) മുഖമുള്ളവനായതിനാലാണ് ‘ആനത്തല’യുള്ള ദേവന്‍ എന്ന പേരിൽ അറിയപ്പെടുന്നത്. മുദ്ഗല പുരാണമനുസരിച്ച്, ലോഭാസുരനെ കീഴടക്കിയ ഗണേശന്റെ എട്ടാമത്തെ അവതാരമാണ് ഗജാനന്‍. ഗജമുഖന്‍, ഗജേശന്‍ എന്നും ഗണപതിയെ വിശേഷിപ്പിക്കാറുണ്ട്.
വിഘ്നേശ്വരൻ
വിഘ്നം എന്നത് പ്രശ്നങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഗണപതിയെ പ്രാർത്ഥിച്ചാൽ വിഘ്നങ്ങൾ അകലും എന്നുള്ളതുകൊണ്ടാണ് വിഘേനേശ്വരൻ എന്ന പേര് ഗണപതിയ്‌ക്കുള്ളത്.
വിനായകന്‍
വിനകൾ ഒഴിക്കുന്നതുകൊണ്ടാണ് ഗണപതിയ്‌ക്ക വിനായകൻ എന്ന പേര് ലഭിച്ചത്. എല്ലാ തടസ്സങ്ങളും നീക്കുന്നതിൽ പ്രഗത്ഭനായതിനാലാണ് ദേവന് ഈ പേര് ലഭിച്ചത്.
ബാലചന്ദ്ര
ശിരസില ചന്ദ്രനെ വഹിക്കുന്നതിനാലാണ് ഗണപതിയ്‌ക്ക് ബാലചന്ദൻ എന്ന പേരുള്ളത്. ബാലനായിരുന്നപ്പോള്‍ ഗണപതി, ദര്‍ഭി സന്യാസിയുടെ ശാപത്തില്‍ നിന്ന് ചന്ദ്രനെ രക്ഷിക്കുകയും നെറ്റിയില്‍ ധരിച്ചു എന്നാണ് പുരാണമതം.
ഏകദന്തൻ
പകുതി ഒടിഞ്ഞ കൊമ്പുള്ളതു കൊണ്ടാണ് ഈ പേര് ലഭിച്ചത്.
പരമിശിവനെ കാണുന്നതിനായി എത്തിയ പരശുരാമനെ തടയുകയും തുടർന്നുണ്ടായ യുദ്ധത്തിൽ ഗണപതിയുടെ ഒരു കൊമ്പ് ഒടിഞ്ഞു പോകുകയും ചെയ്തു. ഇതോടുകൂടിയാണ് ഗണപതിയ്‌ക്ക ഈ പേര് ലഭിച്ചത്.
വക്രതുണ്ടൻ
തുമ്പികൈ വളഞ്ഞിരിക്കുന്നതിനെ തുടർന്നാണ് ഗണപതിയ്‌ക്ക ഈ പേര് സിദ്ധിച്ചത്.
ലംബോദരൻ
വലിയ വയറുള്ളവന്‍ എന്നാണ് ലംബോദരന്‍ എന്നതിലൂടെ അര്‍ത്ഥമാക്കുന്നത്. മറ്റ് ദേവന്മാരെ ശക്തിശാലിയായ ക്രോധാസുരനില്‍ നിന്ന് ലംബോധരൻ സംരക്ഷിച്ചുവെന്നാണ് ഐതിഹ്യം.
കൃഷ്ണപിംഗാക്ഷ
കറുത്ത നിറവും പുകയുള്ള കണ്ണുകളുമുള്ള ഭഗവാന്റെ രൂപമാണ് കൃഷ്ണപിംഗാക്ഷ. സർവ്വരെയും വേദനകളിൽ നിന്നും മോചിപ്പിക്കാനും സർവ്വ ദു:ഖങ്ങളെയും അറിയുകയും ചെയ്യുന്ന ഗണപതി എന്നാണ് ഇതിനർത്ഥം.
Comments