പ്രതിയെ പിടികൂടാൻ കേരളത്തിലെത്തിയ കർണാടക പോലീസ് ഉദ്യോ​ഗസ്ഥരെ അറസ്റ്റ് ചെയ്ത് കൊച്ചി പോലീസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിയെ പിടികൂടാൻ കേരളത്തിലെത്തിയ കർണാടക പോലീസ് ഉദ്യോ​ഗസ്ഥരെ അറസ്റ്റ് ചെയ്ത് കൊച്ചി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2023, 05:16 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: കേസന്വേഷണത്തിനായി കേരളത്തിലെത്തിയ കർണാടക പോലീസിനെ കേരളാ പോലീസ് അറസ്റ്റ് ചെയ്തു. പണം തട്ടാൻ ശ്രമിച്ചു എന്നാരോപിച്ചാണ് കൊച്ചി പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത കർണാടക പോലീസ് സംഘത്തിൽ ഒരു ഇൻസ്പെക്ടറും നാല് കോൺസ്റ്റബിൾമാരുമാണ് ഉള്ളത്. കർണാടകയിൽ രജിസ്റ്റർ ചെയ്ത ഒരു തട്ടിപ്പ് കേസ് അന്വേഷിക്കുന്നതിനാണ് സംഘം കേരളത്തിൽ എത്തിയതെന്ന് കൊച്ചി പോലീസ് പറഞ്ഞു.

എന്നാൽ കേരളത്തിൽ എത്തിയ സംഘം രണ്ട് പ്രതികളെ പിടികൂടുകയും അവരെ വെറുതെ വിടാൻ പണം ആവശ്യപ്പെടുകയും ചെയ്തു. പ്രതികളിൽ ഒരാൾ വിവാഹം കഴിക്കാൻ നിശ്ചയിച്ചിരുന്ന പെൺകുട്ടിയാണ് കൊച്ചി പോലീസിനെ ഇക്കാര്യം അറിയിച്ചത്. തുടർന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിലെടുത്ത നാല് പോലീസുകാർക്കെതിരെയും പണം തട്ടിയതിന് കേസെടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ് സായിധരൻ പറഞ്ഞു.

കർണാടകയിൽ നടന്ന ഓൺലൈൻ ക്രിപ്‌റ്റോകറൻസി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനാണ് സംഘം കൊച്ചിയിലെത്തിയത്. അഖിൽ, നിഖിൽ എന്നീ രണ്ടുപേരെയാണ് കേസിൽ കർണാടക പോലീസ് പിടികൂടിയത്. തുടർന്ന് അവരെ മോചിപ്പിക്കാൻ ഓരോരുത്തരിൽ നിന്നും 25 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. നിലവിൽ പ്രതികളിലൊരാൾ ഒരു ലക്ഷം രൂപയും മറ്റൊരാൾ 2.95 ലക്ഷം രൂപയും നൽകിയെന്നാണ് റിപ്പോർട്ട്. കർണാടക പോലീസിന്റെ സമ്മർദ്ധത്തിൽ പെട്ടതോടെയാണ് പ്രതികളിലൊരാൾ തന്റെ ഭാവി വധുവിനോട് കാര്യം പറയുകയും ഇവർ മുഖേനെ കൊച്ചി പോലീസിൽ വിവരമറിയിക്കുകയും ചെയ്തത്.

തുടർന്ന്, കേരള പോലീസ് നടപടിയെടുക്കുകയും കർണാടക പോലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അവരുടെ വാഹനത്തിൽ നിന്ന് 3.95 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നു, വിഷയം അന്വേഷിക്കാൻ കർണാടക പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ കൊച്ചിയിലെത്തി.

Tags: Kerala PoliceKarnataka Police
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies