പൂനെ: ഹിന്ദു ദെെവങ്ങളെ കുറിച്ച് അനാദരവായ പരാമർശം നടത്തിയതിന് ഒരു കോളേജ് അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു. പൂനെയിലെ സിംബയോസിസ് കോളേജ് ഓഫ് ആർട്സ് ആൻഡ് കൊമേഴ്സ് കോളേജിലായിരുന്നു സംഭവം. വിദ്യാർത്ഥികളുടെ പരാതിയെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അദ്ധ്യാപകനെതിരെ നടപടി എടുക്കുണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനയായ എബിബിപി കോളേജിന് മുന്നിൽ പ്രതിഷേധം സങ്കടിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം ക്ലാസ് എടുക്കുന്നതിനിടെയായിരുന്നു അദ്ധ്യാപകന്റെ പരാമർശം. വിദ്യാർത്ഥി ഇതിന്റെ വീഡിയോ പുറത്തുവിട്ടിരുന്നു. തുടർന്ന് വീഡിയോ ശ്രദ്ധയിൽപ്പെട്ട പ്രിൻസിപ്പാൾ ഇയാളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. കർശനമായ നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പാൾ പറഞ്ഞു.
അദ്ധ്യാപകൻ ഹിന്ദു സംസ്കാരത്തെയും മഹത് വ്യക്തിത്വങ്ങളെയും അവഹേളിക്കുന്ന പ്രസ്താവനകൾ മുൻപും നടത്തിയിട്ടുണ്ട്. ശ്രീരാമനെയും ശ്രീകൃഷ്ണനെയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും വിദ്യാർത്ഥികളെ മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ പ്രേരിപ്പിക്കുന്ന തരത്തിൽ സംസാരിക്കുകയും ചെയ്തു.
Comments