നോൺവെജ് ഭക്ഷണപ്രേമികളുടെ ഇഷ്ട ഭക്ഷണം ചിക്കൻ തന്നെയാണ്. ചിക്കൻ വിഭവങ്ങളിൽ പ്രിയം ഫ്രെെഡ് ചിക്കനാണ്. ഓരോ നാട്ടിലും തനതായ രീതിയിലുള്ള ഫ്രൈഡ് ചിക്കന്‍ വിഭവങ്ങളാണുള്ളത്. ഇത്തരത്തിൽ ലോക രാജ്യങ്ങളിലെ ഏറ്റവും മികച്ച ഫ്രൈഡ് ചിക്കന്‍ വിഭവങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ് ചിക്കന്‍ 65. ജനപ്രിയ ഫുഡ് ഗൈഡായ ടേസ്റ്റ് അറ്റ്‌ലറ്റ് നടത്തിയ സർവ്വേയിലാണ് ചിക്കന്‍ 65 10-ാം സ്ഥാനം നേടിയത്.
അഞ്ചില്‍ 4.3 പോയിന്റ് നേടിയാണ് ചിക്കൻ-65 പത്താം സ്ഥാനത്തെത്തിയത്. 4.6 പോയിന്റ് നേടിയാണ് ഇൻഡൊനീഷ്യൻ വിഭവം അയം ഗൊറെംഗ് എന്ന ചിക്കൻ വിഭവം ഒന്നാമതെത്തിയത്.
തമിഴ്നാട്ടിലാണ് ചിക്കന്‍ 65ന്റെ ഉത്ഭം. മുന്‍നിര റെസ്റ്റോറന്റുകളിലായാലും വഴിയോര ഭക്ഷണശാലയിലായാലും ചിക്കന്‍ 65 ഒരു ജനപ്രിയ വിഭവമാണ്. വീട്ടില്‍ പോലും വളരെ വേഗത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്.















