ദീർഘ ദൃഷ്ടി, ഹൃസ്വ ദൃഷ്ടി തുടങ്ങി നിരവധി കാഴ്ചാ പ്രശ്‌നങ്ങളുള്ള ഒരാളെങ്കിലും നമ്മുടെ വീട്ടിൽ ഉണ്ടാവാതിരിക്കില്ല. ഡിജിറ്റൽ യുഗത്തിൽ കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ അടിമപ്പെടുമ്പോൾ കണ്ണിന്റെ കാഴ്ച ശക്തി കുറയാതെ നോക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിനായി ഈ ഭക്ഷണങ്ങൾ ശീലമാക്കാം..
1. മുട്ട

വിറ്റാമിൻ A, ലൂട്ടിൻ, സീക്‌സാന്തിൻ, സിങ്ക് എന്നീ ഘടകങ്ങളാണ് മുട്ടയിലടങ്ങിയിരിക്കുന്നത്. ദിവസവും ആഹാരത്തിൽ ഒരു മുട്ട ഉൾപ്പെടുത്തുന്നത് കണ്ണിന്റെ കാഴ്ച ശക്തി വർദ്ധിപ്പിച്ച് കണ്ണുകൾക്ക് പ്രായം ബാധിക്കുന്നത് തടയുന്നു.
2. വിത്തുകൾ

വിവിധ ഇനം വിത്തുകൾ മുളപ്പിച്ചോ അല്ലാതെയോ കഴിക്കാവുന്നതാണ്. സീഡിസിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് കണ്ണുകളുടെ കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിന് സഹായകരമാണ്.
3. മധുരകിഴങ്ങ്

ധാരാളം വൈറ്റമിനുകളാലും ആന്റി ആക്‌സിഡന്റുകളാലും സമ്പന്നമാണ് മധുരകിഴങ്ങ്. ഇത് ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് കണ്ണുകളെ വിവിധ തരം രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.
4. കാരറ്റ്

വിറ്റാമിൻ A ധാരാളമായി അടങ്ങിയിട്ടുള്ള കാരറ്റാണ് അടുത്ത ഭക്ഷണം. കാരറ്റിലടങ്ങിയിട്ടുള്ള വിറ്റാമിൻ A-യും, ബെറ്റാ കരോട്ടിൽ എന്ന ഘടകവും കണ്ണുകളെ പല തരത്തിലുള്ള രോഗങ്ങളിൽ നിന്നും സംരക്ഷിച്ചു നിർത്തുന്നു.
5. മത്സ്യം

ദിവസവും ആഹാരത്തിൽ മത്സ്യം ഉൾപ്പെടുത്തുന്നത് കാഴ്ച ശക്തി വർദ്ധിപ്പിച്ച് ആരോഗ്യത്തോടെ പ്രവർത്തിക്കാൻ കണ്ണുകളെ സഹായിക്കുന്നു. മത്സ്യങ്ങളിൽ അടങ്ങിയിട്ടുള്ള ഒമേഗ-3 കൊഴുപ്പുകൾ കണ്ണിലെ റെറ്റിനയിലുണ്ടാകുന്ന വിവിധ പ്രശ്നങ്ങളിൽ നിന്നും കണ്ണിനെ സംരക്ഷിക്കുന്നു.















